Site icon Janayugom Online

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് വെടിവെപ്പുണ്ടായത്. 

മണിപ്പൂരില്‍ ക്യാമ്പു ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന ചര്‍ച്ചകല്‍ നടക്കുന്നതിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. ദേശീയപാത അടക്കം തടസ്സപ്പെടുത്തിയായിരുന്നു അക്രമം. മണിപ്പൂരിലെ നാഗാ വിഭാഗം എംഎല്‍എമാരുമായി അമിത് ഷാ ഇന്നു ചര്‍ച്ച നടത്താനിരിക്കെയാണ് പുതിയ സംഘര്‍ഷം.
സംഘര്‍ഷസ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. അതേസമയം കൂടുതല്‍ ജില്ലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് എംഎല്‍എയുടേത് അടക്കം 200 ഓളം വീടുകള്‍ അക്രമികള്‍ തീവെച്ചതിനെത്തുടര്‍ന്ന് സുംഗുവിലും സംഘര്‍ഷമുണ്ടായിരുന്നു. മെയ് നാലിനാണ് മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വന്‍ കലാപമായത്. സംഘര്‍ഷത്തില്‍ 80 പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. 

Eng­lish Sum­ma­ry: Con­flict again in Manipur; Three peo­ple were killed

You may also like this video

Exit mobile version