Site icon Janayugom Online

കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; കോളജ് അടച്ചുപൂട്ടി

കോഴിക്കോട് ജെഡിടിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോളജ് അടച്ച് പൂട്ടി. ജെഡിടി ആര്‍ട്‌സ് കോളെജിലെ വിദ്യാര്‍ത്ഥികളും പ്രൈവറ്റ് കോളജ് വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. സംഭവത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. അതേസമയം വിദ്യാര്‍ത്ഥികള്‍ നിരന്തരം സംഘര്‍ഷമുണ്ടാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

Eng­lish Summary:Conflict between stu­dents in Kozhikode JDT; The col­lege was closed
You may also like this video

Exit mobile version