Site iconSite icon Janayugom Online

പാറശ്ശാലയിൽ വിദ്യാർത്ഥികൾ തമ്മില്‍ സംഘര്‍ഷം; 9-ാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചു

തിരുവനന്തപുരം പാറശ്ശാലയിൽ വിദ്യാർത്ഥികൾ തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് വ്യത്യസ്ത സംഘർഷങ്ങളിലായി ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്. പാറശ്ശാല ഹയർ സെക്കൻ‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സുകാരന്റെ കൈ സഹപാഠികൾ തല്ലി ഒടിച്ചു. പതിനാല് വയസ്സുകാരനായ കൃഷ്ണകുമാറിന് പരിക്കേറ്റത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്കൂളിലുണ്ടായ സംഘർഷത്തിൽ പ്രശ്നം പരിഹരിക്കാൻ പോയ മകന്റെ കൈ വിദ്യാർത്ഥികൾ തല്ലിയൊടിച്ചെന്നാണ് മാതാപിതാക്കളുടെ പരാതി.

കാരോട്ട് ബൈപാസ്സിന്റെ പാലത്തിന് താഴെ വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാരോട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പേര് പറഞ്ഞാണ് മര്‍ദ്ദനമുണ്ടായത്. ഇതിന്റെ പേരില്‍ മുന്‍പും വിദ്യാര്‍ത്ഥികള്‍ തമ്മിലടിച്ചു. ഒരാള്‍ ജയിക്കും വരെ സംഘര്‍ഷം തുടര്‍ന്നു. സംഘത്തിലെ മറ്റംഗങ്ങളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

തമ്മിലടിക്കുന്നത് ലഹരി ഉപയോഗിച്ച ശേഷമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: con­flict between stu­dents in Parassala
You may also like this video

YouTube video player
Exit mobile version