Site icon Janayugom Online

യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം; കത്തിക്കാന്‍ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറി മറ്റൊരു ഓട്ടോറിക്ഷയ്ക്ക് തീയിട്ടു

യുവാക്കൾ തമ്മിലുള്ള സംഘർഷത്തിനൊടുവിൽ ആക്രമികൾ കത്തിക്കാൻ ലക്ഷ്യമിട്ട ഓട്ടോറിക്ഷ മാറിപ്പോയി. സമീപത്ത്​ പാർക്ക്​ ചെയ്​ത മറ്റൊരു ഓട്ടോറിക്ഷക്ക്​ തീയിട്ടു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടം. സംഭവത്തിൽ നോർത്ത്​ ​പൊലീസ്​ കേസെടുത്തു. ഇന്നലെ പുലർച്ച രണ്ടിന്​ ആലപ്പുഴ നഗരസഭ മംഗലംവാർഡിലായിരുന്നു സംഭവം. മംഗലംവാർഡ് അരശ്ശേരിവീട്ടിൽ വിനോദിന്റെ (ജോസ്​) ഡീസൽ ഓട്ടോയാണ് പൂർണമായും കത്തിനശിച്ചത്​. തീയാളുന്നത്​ കണ്ട്​ വീട്ടുകാർ ഉണർന്നെങ്കിലും തീകെടുത്താനായില്ല. തുടർന്ന്​ അഗ്നിരക്ഷാസേനയെത്തിയാണ്​ തീകെടുത്തിയത്​. ഓട്ടോഡ്രൈവർ സുനിയപ്പൻ എന്നുവിളിക്കുന്ന യേശുദാസും പരിസരവാസികളായ രണ്ടുയുവാക്കളും കഴിഞ്ഞദിവസം വഴക്കിട്ടിരുന്നു.

വഴക്ക് സംഘർഷത്തിയതോടെ ​പൊലീസെത്തിയാണ്​ പ്രശ്നം പരിഹരിച്ചത്​. തുടർന്ന്​ യേശുദാസിനെ ആക്രമിക്കുമെന്നും അയാളുടെ ഓട്ടോ കത്തിക്കുമെന്നും വെല്ലുവിളിച്ചാണ്​ രണ്ടംഗസംഘം മടങ്ങിയത്​. പൊലീസിന്റെ സാന്നിധ്യത്തിലാണ്​ വെല്ലുവിളിയെന്നും പറയപ്പെടുന്നു. രാത്രിയിൽ വാഹനം പാർക്ക്​ ചെയ്യുന്ന വഴിയിൽ എത്തിയ സംഘം യേശുദാസിന്റേതാണെന്ന്​ കരുതി വിനോദിന്റെ ഓട്ടോക്ക്​ തീവെക്കുയായിരുന്നു. പതിവായി റോഡിന്റെ ഓരം​ചേർന്നാണ്​ രണ്ടുപേരും ഓട്ടോപാർക്ക്​ ചെയ്യുന്നത്​. ഓട്ടംകഴിഞ്ഞ് ആദ്യമെത്തിയ സുനിയപ്പൻ ചെറിയ മഴയായതിനാൽ വിനോദ്​ സ്ഥിരമായി ഇടുന്ന സ്ഥലത്താണ്​ ഇട്ടത്​. ഇത്​ സുനിയപ്പൻറെ ഓട്ടോയാണെന്ന്​ കരുതിയാണ്​ ആക്രമികൾ വിനോദിന്റെ ഓട്ടോകത്തിച്ചത്. 

Eng­lish Sum­ma­ry: Con­flict between youths; The autorick­shaw that was tar­get­ed for burn­ing changed and set anoth­er autorick­shaw on fire

You may also like this video 

Exit mobile version