മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുന്നു. കാങ്പോക്പിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. പ്രദേശത്തെ ചില വീടുകൾ അക്രമികൾ തീയിട്ടു. പ്രദേശവാസികൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തതായാണ് വിവരം. ഇരുവിഭാഗങ്ങളും തമ്മിൽ നടന്ന സംഘർഷത്തിനിടെ പ്രദേശത്ത് ബോംബേറ് ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കഴിഞ്ഞ ദിവസം സിആർപിഎഫ് സംഘത്തിനുനേരെയും ആക്രമണം ഉണ്ടായിരുന്നു.