Site icon Janayugom Online

അതിര്‍ത്തി തര്‍ക്കം: കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സംഘര്‍ഷം

മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ ബെല്‍ഗാവിയില്‍ സംഘര്‍ഷം. ബുധനാഴ്ച രാത്രി ബംഗളുരുവിലെ ഛത്രപതി ശിവാജിയുടെ പ്രതിമയില്‍ മഷി ഒഴിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടയിലുണ്ടായ കല്ലേറില്‍ നിരവധി സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. 

ശിവാജിയുടെ പ്രതിമയില്‍ മഷി ഒഴിച്ചവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര അനുകൂല പ്രവര്‍ത്തകര്‍ ബെല്‍ഗാവിയിലെ സംഭാജി സര്‍ക്കിളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി ബെൽഗാവിയില്‍ സ്ഥാപിച്ചിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനി സംഗോളി റായന്നയുടെ പ്രതിമ നശിപ്പിക്കപ്പെട്ടത് സാഹചര്യം കൂടുതല്‍ വഷളാക്കി. 

ബെല്‍ഗാവിയെ മഹാരാഷ്ട്രയുമായി യോജിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 13ന് കര്‍ണാടക നിയമസഭയ്ക്കു മുന്നില്‍ മഹാരാഷ്ട്ര ഏകീകരണ സമിതി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ സമിതി അംഗം ദീപക് ദാല്‌വിയുടെ മുഖത്ത് കര്‍ണാടക അനുകൂല സംഘടനയുടെ പ്രവർത്തകർ മഷി ഒഴിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ശിവാജിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായത്.
Eng­lish sum­ma­ry; Con­flict in Bel­gaum Karnataka
you may also like this video;

Exit mobile version