ഗാസ സിറ്റിയിലെ ആഭ്യന്തര സംഘർഷങ്ങൾക്കിടെ പലസ്തീനിയൻ മാധ്യമപ്രവർത്തകനായ സാലിഹ് അൽ ജഫറാവി കൊല്ലപ്പെട്ടു. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കകമാണ് ഈ ദുരന്തം. സാബ്‌റയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെ ആയുധധാരികളായ ആളുകൾ സാലിഹിനെ വെടിവെച്ച് കൊല്ലുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ സാലിഹിനെ കാണാനില്ലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഹമാസ് സുരക്ഷാ ഉദ്യോഗസ്ഥരും ദോഘ്മുഷ് സംഘത്തിലെ ആളുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുകളുണ്ട്. ഗാസ സിറ്റിയിലെ ഈ ഏറ്റുമുട്ടലുകളിൽ ഇസ്രയേൽ അധിനിവേശവുമായി ബന്ധമുള്ള സായുധ സേനയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഗാസയിലെ ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

