ഗുരുവായൂർ കോൺഗ്രസിൽ ഭിന്നത രൂക്ഷം. യുഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി വർക്കിംഗ് ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച് മേഖലയിലെ പ്രധാന നേതാവും മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടുമായ സി എ ഗോപപ്രതാപൻ. ടി എൻ പ്രതാപന്റെ സ്ഥാനാർത്ഥിത്വം മാറി കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കിയത് മുതൽ കോൺഗ്രസ്സിൽ പലയിടത്തും പടല പിണക്കങ്ങൾ രൂക്ഷമാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ തെറ്റായ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് താൻ സ്ഥാനം രാജിവയ്ക്കുന്നതെന്ന് ഗോപപ്രതാപൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത രാജി കുറിപ്പിൽ വ്യക്തമാക്കുന്നു.
English Summary:conflict in Guruvayur Congress ; Gopaprathapan resigned
You may also like this video