വിദേശ വിദ്യാർത്ഥികൾക്ക് നേരെയുള്ള ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച് കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി. കിർഗിസും ഈജിപ്ഷ്യൻ വിദ്യാർത്ഥികളും തമ്മിലുള്ള പോരാട്ടത്തിന്റെ വീഡിയോകൾ ഓണ്‍ലൈനില്‍ പ്രചരിച്ചതിനുപിന്നാലെയാണ് നിര്‍ദ്ദേശം.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കെതിരെ നിരവധി അക്രമങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്, എന്നാൽ വിദ്യാർത്ഥികൾക്ക് തൽക്കാലം വീടിനുള്ളിൽ തന്നെ തുടരാനും എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായാൽ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശിക്കുന്നുവെന്ന് എംബസി അതിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലില്‍ കുറിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് 0555710041 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും എംബസി അറിയിച്ചു.
English Summary: Conflict: Indian Embassy in Kyrgyzstan asks students to stay indoors
You may also like this video