രാജസ്ഥാനില്‍ പള്ളിയുടെ ഭൂമി സംബന്ധിച്ച് സംഘര്‍ഷം. ചോമു പ്രദേശത്താണ് രണ്ട് വിഭാഗങ്ങല്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ കൈയേറ്റം നീക്കാൻ ശ്രമിച്ച പൊലീസിന് നേരെ കല്ലെറിഞ്ഞവരെയാണ് പിടികൂടിയത്. പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു.സംര്‍ഷത്തില്‍ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റു. അക്രമികളെ പിൻതിരിപ്പിക്കാൻ പൊലീസ് കണ്ണീർവാതക ഷെല്ലുകൾ പ്രയോഗിക്കുകയും നേരിയ ബലപ്രയോഗം നടത്തുകയും ചെയ്തു.
രാജസ്ഥാനില്‍ പള്ളിയുടെ ഭൂമി സംബന്ധിച്ച് സംഘര്‍ഷം; 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

