Site icon Janayugom Online

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു

മണിപ്പൂരില്‍ ഒരു വര്‍ഷത്തോളമായി തുടരുന്ന സംഘര്‍ഷം വീണ്ടും ശക്തമാകുന്നു. ഇംഫാല്‍-ജിരിബാം ഹൈവേയില്‍ എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള ട്രക്കുകള്‍ക്ക് നേരെ വെടിവയ്പുണ്ടായി. തുടർന്ന് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഇന്ന് രാവിലെ 10.30ന് ഇംഫാലില്‍ നിന്ന് 160 കിലോമീറ്റർ അകലെ തമെങ്‌ലോംഗ് ജില്ലയിലെ ശാന്തി ഖുനൂവിനും കൈമയ്ക്കും ഇടയില്‍ എൻഎച്ച്‌ 37ന് സമീപമാണ് സംഭവം. ചരക്ക് കയറ്റിയ ട്രക്കുകളുടെയും എണ്ണ ടാങ്കറുകളുടെയും വ്യൂഹത്തിന് നേരെ സായുധരായ അക്രമികള്‍ വെടിയുതിർക്കുകയായിരുന്നു. അക്രമത്തില്‍ ഒരു എല്‍പിജി ട്രക്ക് ഉള്‍പ്പെടെ നാല് ഇന്ധന ട്രക്കുകള്‍ ഇടിച്ചുമറിയുകയും ചെയ്തു. ഒരു ഡ്രൈവര്‍ കാലിന് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സർക്കാർ കഴിഞ്ഞ 10 മാസമായി സുരക്ഷിതമായിത്തന്നെ ചരക്ക് വാഹനങ്ങളും എണ്ണ ടാങ്കറുകളും സംസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. കഴിഞ്ഞദിവസം രണ്ട് കുക്കി യുവാക്കളെ മെയ്തി സംഘടനക്കാര്‍ കൊലപ്പെടുത്തിയതോടെയാണ് മണിപ്പൂര്‍ വീണ്ടും സംഘര്‍ഷഭരിതമായത്. ഇതോടെ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിപ്പിച്ച്‌ സുരക്ഷ ശക്തമാക്കി. 

Eng­lish Sum­ma­ry: Con­flict spreads again in Manipur
You may also like this video

Exit mobile version