Site iconSite icon Janayugom Online

ദേശീയ മ്യൂസിയം ഒഴിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്

ദേശീയ വിസ്ത പുനര്‍വികസന പദ്ധതിക്ക് കീഴില്‍ ദേശീയ മ്യൂസിയം ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനതിരേ എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാംരമേശ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യവസ്ഥാപിതമായ മായ്ച്ചുകളയില്‍ ക്യാമ്പയിന്‍റെ ഭാഗമായി മറ്റൊരു മഹത്തായ ഘനട കൂടിനഷ്ടപ്പെട്ടുവെന്നും ജയറാം രമേശ് വ്യക്തമാക്കി.

ദേശീയ മ്യൂസിയം കെട്ടിടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച ജയറാം രമേഷ്, രാജ്യത്തിന് നഷ്ടമാകുന്നത് ഒരു മഹത്തായ ഘടന മാത്രമല്ല, അതിന്റെ സമീപകാല ചരിത്രം കൂടിയാണെന്നും പറഞ്ഞു. എക്‌സ് പ്ലാറ്റിഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആധുനികവും പരമ്പരാഗതവും സമന്വയിപ്പിക്കുന്ന മറ്റൊരു ഗംഭീരമായ കെട്ടിടം ഈ വര്‍ഷാവസാനത്തോടെ അപ്രത്യക്ഷമാകും.

ജിബി ദിയോലാലിക്കര്‍ രൂപകല്പന ചെയ്ത് 1960 ഡിസംബറില്‍ ഉദ്ഘാടനം ചെയ്ത ദേശീയ മ്യൂസിയം പൊളിക്കുകയാണ്. അദ്ദേഹം രൂപകല്‍പ്പന ചെയ്ത സുപ്രീം കോടതിയുടെ പ്രധാന ബ്ലോക്ക് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു, ജയറാം രമേശ് എക്‌സില്‍ കുറിച്ചു.2023ന്റെ അവസാനത്തോടെ ദേശീയ മ്യൂസിയം ഒഴിപ്പിക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. 2.10 ലക്ഷത്തിലധികം പുരാവസ്തുക്കളുടെ ശേഖരത്തിന്റെ ഏകദേശം 10 ശതമാനവും ഈ മ്യൂസിയത്തിലാണ്.

Eng­lish Summary: 

Con­gress against cen­tral gov­ern­men­t’s deci­sion to vacate nation­al museum

You may also like this video:

Exit mobile version