Site iconSite icon Janayugom Online

മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പരാമാര്‍ശനത്തിനതെരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് .മോഹന്‍ ഭഗവതും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും രാജ്യത്തെ മതേതര സ്വഭാവത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും പൗരന്മാരില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കളായ റാഷിദ് ആല്‍വിയും വി ഹനുമന്ത റാവുവും പറഞ്ഞു.

മോഹന്‍ ഭഗവതും പ്രധാനമന്ത്രിയും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അവര്‍ പറയുന്നത് പ്രാവര്‍ത്തികമാവുന്നുണ്ടോയെന്നത് ഇരുവര്‍ക്കും പ്രശ്നമല്ല. അങ്ങനെ ഉണ്ടെങ്കില്‍ അദ്ദേഹം എന്ത് കൊണ്ടാണ് ദക്ഷിണേന്ത്യയില്‍ നിര്‍ബന്ധിതമായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് നിര്‍ത്താന്‍ ബിജെപിയോട് ആവശ്യപ്പെടാത്തത്. ഇത് പ്രശ്നങ്ങള്‍ ഉടലെടുക്കാനും അവിടുത്തുകാര്‍ ഹിന്ദിയെ വെറുക്കാനും മാത്രമേ കാരണമാവുന്നുള്ളു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു .

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി മാറ്റാനും മഹാത്മാഗാന്ധിയുടെ പൈതൃകം ഇല്ലാതാക്കുന്നതിനുമാണ് ആര്‍എസ്എസ് മേധാവി ശ്രമിക്കുന്നതെന്നും ഹനുമന്ത റാവു പറഞ്ഞു. ഇതു മനസിലാക്കി രാജ്യത്തെ ജനങ്ങള്‍ അതിനെതിരെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . ഇന്ത്യ ഒരു മതേതര രാജ്യമാണ് ഈ രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാന്‍ കഴിയില്ല. ദേശിയ തൊഴിലുറപ്പ് പദ്ധതിയുടടെ പേരില്‍ നിന്നു പോലും ഗാന്ധിജിയുടെ പേര് മാറ്റാന്‍ അവര്‍ ശ്രമിക്കുന്നു ഇതിനെതിരെയെല്ലാം പോരാടണ മെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു

Exit mobile version