ഗുജറാത്തിലെ ഒരുകാലത്ത് ഭരണകക്ഷിയും, പിന്നീട് ബിജെപി അധികാരത്തില്‍ എത്തിയ നാളുമുതല്‍ മുഖ്യപ്രതിപക്ഷ കക്ഷിയുമായ കോണ്‍ഗ്രസിന് ഇനിസംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനം പോകാനുംസാധ്യത.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയംത്തിനു പിന്നാലെ പ്രതിക്ഷ നേതൃസ്ഥാനവും പോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായി മാറിയിരിക്കുന്നു.ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളാണുള്ളത്. ഇവിടെ കോണ്‍ഗ്രസിന് 17സീറ്റ് മാത്രമാണുള്ളത്. ആംആദ്മി പാര്‍ട്ടിക്ക് 5സീറ്റുമാണ്.പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെങ്കില്‍ ആകെയുള്ളതിന്‍റെ 10ശതമാനംഎങ്കിലും നേടിയിരിക്കണം.
സമീപ കാലങ്ങളില്‍ തെരഞ്ഞെടുപ്പിൽ നിരവധി തിരിച്ചടികൾ നേരിട്ട കോൺഗ്രസിന് ഇതൊരുപ്രശ്നമല്ല. യഥാക്രമം 44, 52 സീറ്റുകൾ മാത്രം നേടിയ 2014ലെയും 2019ലെയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്‍റെ അംഗസംഖ്യ. ലോകസ്ഭാ പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് കുറഞ്ഞത് 55 സീറ്റെങ്കിലും ഉണ്ടായിരിക്കണം.
2014തെരഞ്ഞെടുപ്പിനുശേഷംമല്ലികാർജുൻ ഖാർഗെയെ ലോക്‌സഭാ പ്രതിപക്ഷ നേതസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കോൺഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ചട്ടങ്ങൾ ചൂണ്ടിക്കാട്ടി ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അത് നിരസിച്ചു.1980‑ലും 1984‑ലും പൊതുതിരഞ്ഞെടുപ്പിൽ വൻ ജനവിധി നേടിയതിന് ശേഷം കോൺഗ്രസ് എതിർകക്ഷികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനം നിരസിച്ചിരുന്നു
English Summary:
Congress also loses the leadership of the opposition in the Gujarat Assembly
YOU may also like this video: