അഞ്ചു സംസ്ഥാനത്തും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 43 ലോക്സഭാ സീറ്റുകളിലേക്ക് കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അസമിലെ 12 സീറ്റിലും, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ പത്തുവീതംസീറ്റിലും, ഗുജറാത്തിലെ ഏഴു സീററുകളിലും, ഉത്തരാഖണ്ഡില്‍ മുന്നു സീറ്റിലും, ഡാമന്‍ ദിയു സീറ്റിലുമാണ് സ്ഥാനാര്‍ത്ഥികളായത്.
ഇവിടെയെല്ലാം ബിജെപിയും, കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നസംസ്ഥാനങ്ങളാണ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവ് ഗെലോട്ട് ജലോർ മണ്ഡലത്തിൽ മത്സരിക്കും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽനാഥ് ചിന്ദ്‌വാഡയിൽ വീണ്ടും ജനവിധി തേടും. കഴിഞ്ഞ ദിവസം ബിജെപിയിൽനിന്ന് കൂറുമാറി കോൺഗ്രസിലെത്തിയ രാഹുൽ കസ്വാൻ രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ വീണ്ടും മത്സരിക്കും. അസമിലെ മുൻ മന്ത്രി പ്രദ്യുത് ബൊർദൊലോയ് നഗൗറിൽ മത്സരിക്കും.
അസമിലെ 14ൽ 12 സീറ്റിൽ കോൺഗ്രസിന് സ്ഥാനാർഥികളായി. ഒരു സീറ്റ് സഖ്യകക്ഷിയായ അസം ജാതീയ പരിഷത്തിന് വിട്ടുകൊടുത്തിരുന്നു. വെള്ളിയാഴ്‌ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലായി 39 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
English Summary:
Congress announced candidates for 43 more Lok Sabha seats in five states
You may also like this video: