Site icon Janayugom Online

ഗോവയില്‍ നിലപാടുകള്‍ മാറ്റി കോണ്‍ഗ്രസ്; പ്രതിപക്ഷ പാര്‍ട്ടികളുമായി അധികാരം പങ്കിടാന്‍ സഖ്യം ആകാമെന്ന്

Congress

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ ഗോവയില്‍ ഭരണം പിടിക്കുന്നതിനെ ചോല്ലി അണിയറയില്‍ ചര്‍ച്ചകള്‍സജീവം സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി ബിജെപിയെ പോലെ കോൺഗ്രസുംരംഗത്തു വന്നിരിക്കുന്നു. എന്നാല്‍ ഗോവയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ബിജെപി കക്ഷികള്‍ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

2017 ആവർത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ് ക്യാമ്പ് നടത്തുന്നത്. 2017 ൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും പ്രാദേശിക പാർട്ടികളെ ഒപ്പം കൂട്ടി ബിജെപി ഭരണം പിടിക്കുകയായിരുന്നു. അതേസമയം ഇത്തവണ കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിൽ ബിജെപി ഇതര പാർട്ടികളുമായി സഖ്യത്തിന് തയ്യാറാണെന്നാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.ഇത്തവണ മുൻ എൻ ഡി എ സഖ്യകക്ഷിയായിരുന്ന ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്

ശക്തമായ പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പ്രതിപക്ഷ സഖ്യം ഉണ്ടാകുമെന്നായിരുന്നു തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്. ബി ജെ പിയെ നേരിടാൻ തൃണമൂൽ കോൺഗ്രസും എൻ സി പിയും ശിവസേനയും ഉൾപ്പെടുന്ന വിശാല സഖ്യം വേണമെന്ന് നേതാക്കളിൽ ഒരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിനായി എൻ സി പി തലവൻ ശരദ് പവാറിന്റെ നേതൃത്വത്തിൽ ചർച്ചകളും ആരംഭിച്ചിരുന്നു. എന്നാൽ സഖ്യ ചർച്ചകളേയെല്ലാം തള്ളുന്ന നിലപാടായിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. ശിവസേനയും എൻ സി പിയും ഗോവയിൽ ശക്ത സാന്നിധ്യമല്ലെന്നായിരുന്നു ഇരു പാർട്ടികളുമായി കൈകോർക്കത്തിന് കാരണമായി കോൺഗ്രസ് വിശദീകരിച്ചത്.

തൃണമൂൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് കോൺഗ്രസിനെ തളർത്താൻ ശ്രമിച്ചുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഫലം വരാൻ വെറും 3 ദിവസം മാത്രം ബാക്കിയിരിക്കെ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ്. മാന്ത്രിക സംഖ്യ തൊടാൻ സാധിച്ചില്ലേങ്കിൽ ബി ജെ പി ഇതര പാർട്ടികളുമായി സഖ്യം ആവാം എന്നാണ് ഇപ്പോൾ പാർട്ടി വ്യക്തമാക്കിയിരിക്കുന്നത്. കേവല ഭൂരിപക്ഷമായ 21 സീറ്റ് കോൺഗ്രസിന് ലഭിച്ചില്ലേങ്കിൽ ആം ആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി എന്നിവരുമായി സഖ്യത്തിന് ഞങ്ങൾ തയ്യാറാണ്,സംസ്ഥാനത്തിന്റെ ചുമതലയുള്ള ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. ഇത്തവണ തൃണമൂലും എം ജി പിയും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്

. അതേസമയം ഫലം വന്നാൽ ഈ മൂന്ന് പാർട്ടികളും കോൺഗ്രസുമായി സഖ്യമുണ്ടാക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും. അതിനിടെ ഭൂരിപക്ഷം കുറഞ്ഞേക്കുമെന്ന സാധ്യത മുന്നിൽ കണ്ടുള്ള നീക്കങ്ങൾ ബി ജെ പിയും തുടങ്ങിയിട്ടുണ്ട്. പ്രാദേശിക കക്ഷിയായ എം ജി പിയുമായി സഖ്യത്തിന് സാധ്യത തേടുകയാണ് നേതൃത്വം. മുൻ ബി ജെ പി സഖ്യകക്ഷിയായിരുന്ന എം ജി പി. 2019 ലായിരുന്നു ഇരു പാർട്ടികളും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത്. എം ജി പി നേതാവായ ദവലിക്കറിനെ ദവലിക്കറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിയതോടെയാണ് എം ജി പി ബി ജെ പിയുമായി ഇടഞ്ഞത് 

മാത്രമല്ല മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെ മരണത്തോടെ പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായതോടെ എം ജി പിയുടെ ആകെ മൂന്ന് എം എൽ എമാരിൽ രണ്ട് പേരെ ബി ജെ പി അടർത്തിയെടുക്കുയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ വീണ്ടുമൊരി സഖ്യം ബി ജെ പിയുമായി എം ജി പി ഉണ്ടാക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. സഖ്യം ഉണ്ടാകില്ലെന്ന് ഇതുവരെ നേതൃത്വം തീർത്തു പറഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. പ്രമോദ് സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടിയുടെ നിലപാട്.

എന്തായാലും 2017 ന് സമാനമായ രാഷ്ട്രീയ നാടകങ്ങളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന സൂചനയാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്നത്.ഗോവയില്‍ ബിജെപിയെ നിലം തൊടീക്കാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍സജീവമായി രംഗത്തുവന്നപ്പോള്‍കോണ്‍ഗ്രസ് എടുത്തനിലപാടാണ് ഗോവയില്‍ പ്രതിസന്ധിക്ക് പ്രതിപക്ഷ ഐക്യത്തിന് വിലങ്ങുതടിയായിനിന്നത് 

Eng­lish Summary:Congress changes stance in Goa; That it could form an alliance to share pow­er with oppo­si­tion parties

You may also like this video:

Exit mobile version