Site iconSite icon Janayugom Online

അത് സംഭവിക്കുമെന്ന് അറിയാമായിരുന്നു; നിതീഷ് കുമാറിന്റെ രാജിയില്‍ പ്രതികരിച്ച് മല്ലികാർജുൻ ഖാർഗെ

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിക്കൊപ്പം ചേർന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അത് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്നും ‘ആയാ റാം-ഗയാ റാം’ പോലെ നിരവധി ആളുകൾ രാജ്യത്തുണ്ടെന്നും ഖാർഗെ പ്രതികരിച്ചു. ‘ഇന്ത്യ’ സഖ്യം തകരാതിരിക്കാനാണ് നിശബ്ദത പാലിച്ചതെന്നുംഖാർഗെ വ്യക്തമാക്കി.

നിതീഷും ഞങ്ങളും ഒരുമിച്ചായിരുന്നു പോരാട്ടം. സഖ്യത്തിനൊപ്പം നിൽകാൻ നിതീഷിന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ ഒപ്പം നിന്നേനെ. ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, പക്ഷേ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമിച്ചു. നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അത് തെറ്റായ സന്ദേശം നൽകും. നിതീഷ് സഖ്യം വിടുന്നതിനെ കുറിച്ച് നേരത്തെ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് അത് യാഥാർഥ്യമായെന്നും ഖാർഗെ വ്യക്തമാക്കി.

നാടകീയതകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവിലാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണം ഉടന്‍ ഉണ്ടാകും.

Eng­lish Sum­ma­ry: Con­gress Chief Mallikar­jun Kharge’s reac­tion on Nitish Kumar’s resignation
You may also like this video

Exit mobile version