ഗോവയിൽ സഖ്യത്തിനായി ക്രിയാത്‌മക നിർദേശമുണ്ടായില്ലെന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വാദം തള്ളി തൃണമൂൽ കോൺഗ്രസ്. ഡിസംബർ 24ന് ചിദംബരവുമായി സഖ്യകാര്യം സംസാരിച്ചെന്നും എന്നാൽ പിന്നീട് അനുകൂല പ്രതികരണമുണ്ടായില്ലെന്നും തൃണമൂൽ നേതാവ് പവൻ വർമ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
രാഹുൽ ഗാന്ധിയാണ് സഖ്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് ചിദംബരം പറഞ്ഞിരുന്നു. എന്നാൽ രാഹുൽ വിദേശത്തായിരുന്നുവെന്നും പവൻ വർമ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് സഖ്യകാര്യത്തിൽ തൃണമൂൽ നിർദേശം മുന്നോട്ടുവച്ചില്ലെന്ന് ചിദംബരം അവകാശപ്പെട്ടത്.
സഖ്യത്തിൽ മത്സരിക്കാമെന്ന ആലോചനയുണ്ടായെങ്കിലും കൃത്യമായ നിർദേശം വന്നില്ലെന്നാണ് ചിദംബരം അവകാശപ്പെട്ടത്.കോൺഗ്രസ് സഖ്യത്തിന് താൽപ്പര്യം എടുക്കാത്തതിനാൽ എൻസിപിയും ശിവസേനയും പ്രത്യേക സഖ്യമായി മത്സരിക്കുകയാണെന്ന് മുതിർന്ന നേതാവ് പ്രഫുൽ പട്ടേൽ പറഞ്ഞു.
മഹാരാഷ്ട്രയിലേതുപോലെ ബിജെപിക്കെതിരായി മഹാസഖ്യമാണ് താൽപ്പര്യപ്പെട്ടത്.എന്നാൽ കോൺഗ്രസിന് ഇതിൽ താൽപ്പര്യമുണ്ടായില്ലെന്നും പട്ടേൽ ചൂണ്ടിക്കാട്ടി.
English Summary: Congress compares anti-BJP alliance in Goa: Trinamool Congress
You may also like this video: