ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ‌് പരാതി നല്‍കി.
വോട്ടെണ്ണലിനെക്കുറിച്ചും ഇവിഎം ബാറ്ററികളുടെ ചാര്‍ജ് സംബന്ധിച്ചും ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘം ഉയര്‍ത്തുന്നത്. 20 മണ്ഡലങ്ങളിലെ ഇവിഎം സംബന്ധിച്ചാണ് പരാതികള്‍. ഇതില്‍ ഏഴ് മണ്ഡലങ്ങളിലെ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. 13 മണ്ഡലങ്ങളിലെ പരാതികള്‍ കൂടി ഉടന്‍ നല്‍കുമെന്ന് പവന്‍ ഖേര പറഞ്ഞു. സുപ്രീം കോടതി വിധി പ്രകാരം ഇവിഎം വീണ്ടും പരിശോധനയ്ക്കായി സീല്‍ചെയ്ത് സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.