Site iconSite icon Janayugom Online

കോണ്‍ഗ്രസ് സഹകരണ ബാങ്കിൽ പെൻഷൻ ഫണ്ടില്‍ അഴിമതി

സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ നൽകുന്നതിനായി കോണ്‍ഗ്രസ് ഭരിക്കുന്ന എഴുപുന്നയിലെ 953-ാം നമ്പർ സഹകരണ ബങ്കിലൂടെ നല്കിയ പെൻഷൻ ഫണ്ടിൽ കൃത്രിമം കണ്ടെത്തിയതായി പരാതി. സഹകരണ ബാങ്കിൽ നിന്ന് പെൻഷനായി ജനങ്ങൾക്ക് നൽകുന്ന തുക കൃത്യമായി സംസ്ഥാന ഗവൺമെന്റിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ ഇങ്ങനെ നൽകുന്ന പെൻഷനുകളിൽ മരിച്ചു പോയവരും ചില സാങ്കേതിക കാരണങ്ങളാൽ നൽകാൻ സാധിക്കാത്തവരും ഉൾപ്പെടാറുണ്ട്. 

ഗവൺമെന്റിൽ നിന്ന് ലഭിക്കുന്ന തുകയിൽ പെൻഷൻ നൽകാത്തവരുടെ തുക ഗവൺമെന്റിലേക്ക് തിരികെ അടച്ച് അതിന്റെ രസീത് സഹിതം സഹകരണ ബാങ്കിൽ കണക്കുകൾ സൂക്ഷിക്കണം. എന്നാൽ എഴുപുന്ന സഹകരണ ബാങ്ക് ജീവനക്കാർ നൽകാത്ത തുകകൾ അടയ്ക്കാതെ ലെഡ്ജർ ബുക്കുകളിൽ കണക്ക് കാണിച്ച് തുക വെട്ടിച്ചുവെന്നാണ് ആരോപണം. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണ് ഇങ്ങനെ വെട്ടിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. 

Eng­lish Sum­ma­ry: Con­gress Coop­er­a­tive Bank Pen­sion Fund Scam

You may also like this video

Exit mobile version