Site icon Janayugom Online

കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കി

കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി അറിയിച്ചു.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നു സുധാകരന്‍ അറിയിച്ചു. 

സംസ്ഥാനത്ത് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോൾ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് പി എസ് പ്രശാന്ത് രംഗത്ത് വന്നിരുന്നു. പാലോട് രവിയെ ഡിസിസി പ്രസിഡന്റാക്കിയത് അനീതി ആണെന്നാണ് പി എസ് പ്രശാന്ത് പറഞ്ഞത്. തിരുവനന്തപുരം നെടുമങ്ങാട്ടെ പരാജയത്തിന് പിന്നിൽ പാലോട് രാവിയാണെന്ന് പി എസ്. പ്രശാന്ത് ആരോപിച്ചു. മാത്രമല്ല ഇതിന് പിന്നിലെ ഗൂഢാലോചനക്കാർക്ക് പാലോട് രവി റിവാർഡ് നൽകിയെന്നും പി എസ് പ്രശാന്ത് അറിയിച്ചിരുന്നു.

ENGLISH SUMMARY:Congress expels KPCC sec­re­tary PS Prashant
You may also like this video

Exit mobile version