Site icon Janayugom Online

കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; രാജസ്ഥാനിലും ഹരിയാനയിലും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി

നിര്‍ണായകമായ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടുമുണരുന്നു. രാജസ്ഥാനിലും ഹരിയാനയിലുമുള്ള എംഎല്‍എമാരെ കണക്കൊപ്പിക്കാനായി കോണ്‍ഗ്രസ് റിസോര്‍ട്ടുകളിലേക്ക് മാറ്റി. ജൂണ്‍ പത്തിനാണ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഉദയ്‌പുരിലെ ചിന്തന്‍ ശിബിരം നടന്ന റിസോര്‍ട്ടിലേക്കാണ് രാജസ്ഥാനിലെ നാല്പതോളം കോണ്‍ഗ്രസ് എംഎല്‍എമാരെയും സ്വതന്ത്രന്മാരെയും ഇന്ന് മാറ്റിയത്. ഹരിയാനയിലെ എംഎല്‍എമാരെ ഛത്തീസ്ഗഡിലെ റായ്‌പുരിലേക്കാണ് എത്തിച്ചത്.

രാജസ്ഥാനില്‍ കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നതിനായി, ബിജെപി പിന്തുണച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിയാക്കിയ മാധ്യമഭീമന്‍ സുഭാഷ് ചന്ദ്രയ്ക്കുവേണ്ടി എംഎല്‍എമാരെ തട്ടിയെടുക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ നീക്കം.

ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയായിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയ ബിസിനസുകാരന്‍ കാര്‍ത്തികേയ ശര്‍മ. 31 വോട്ടുകളാണ് മാക്കന് വിജയിക്കാന്‍ വേണ്ടത്. എന്നാല്‍ കുല്‍ദീപ് ബിഷ്ണോയി എന്ന എംഎല്‍എ റായ്‌പുരിലേക്ക് തിരിച്ച എംഎല്‍എമാരുടെ സംഘത്തില്‍ ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ആശങ്കയിലായി.

Eng­lish summary;Congress fears horse-trad­ing; MLAs in Rajasthan and Haryana were shift­ed to resorts

You may also like this video;

Exit mobile version