കോണ്‍ഗ്രസ്പ്രസിഡന്‍റായി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ചുമതല ഏറ്റെടുത്തത്തിനെ തുടര്‍ന്ന് പുനസംഘടനക്കായി ജനറല്‍ സെക്രട്ടറിമാരും,വര്‍ക്കിംങ് കമ്മിറ്റി അംഗങ്ങളും രാജിവെച്ചുു.സോണിയ സ്ഥാനമൊഴിഞ്ഞതോടെ രാജിവച്ചൊഴിഞ്ഞ പ്രവർത്തകസമിതിക്ക് പകരമായാണ് പുതിയ കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ സ്‌റ്റിയറിങ് കമ്മിറ്റിയുണ്ടാക്കിയത്.
47 അംഗ സ്‌റ്റിയറിങ് കമ്മിറ്റിയിൽ ശശിതരൂരില്ല.രാജസ്ഥാൻ മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസ്സമതിച്ച അശോക് ഗെലോട്ടും പട്ടികയിൽ ഉൾപ്പെട്ടില്ല.സോണിയയയും രാഹുലും പ്രിയങ്കയും കമ്മിറ്റിയിലുണ്ട്. കേരളത്തിൽനിന്ന് സോണിയ കുടുംബത്തിന്റെ വിശ്വസ്‌തനായ കെ സി വേണുഗോപാലും എ കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരും ഉൾപ്പെട്ടു. രാഹുലിന്റെ ഉപദേശകരായി അറിയപ്പെടുന്ന അജയ് മാക്കൻ, രൺദീപ് സുർജെവാല എന്നിവരും സമിതിയിലുണ്ട്.
വിമത വിഭാഗമായ ജി–-23 ൽനിന്ന് ആനന്ദ് ശർമ ഉൾപ്പെട്ടപ്പോൾ മനീഷ് തിവാരി, പ്രിഥ്വിരാജ് ചൗഹാൻ, ഭൂപീന്ദർ സിങ് ഹൂഡ തുടങ്ങിയവരെ തഴഞ്ഞു. പ്രിയങ്കയ്‌ക്ക് പുറമെ അംബികാ സോണി, മീരാ കുമാർ, കുമാരി ഷെൽജ, രജനി പാട്ടീൽ എന്നിവരാണ് 47 അംഗ സമിതിയിലെ വനിതകൾ. ഖാർഗെ പ്രസിഡന്റായി ചുമതലയേറ്റതിനു പിന്നാലെയാണ് പ്രവർത്തകസമിതിയംഗങ്ങളും ജനറൽ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ ചുമതലക്കാരും രാജി സമർപ്പിച്ചത്.
കോൺഗ്രസിൽ പുതിയ പ്രസിഡന്റുമാർ ചുമതലയേൽക്കുമ്പോഴെല്ലാം സംഘടനാതല അഴിച്ചുപണിക്കായി ഭാരവാഹികൾ രാജി സമർപ്പിക്കാറുണ്ട്.കോൺഗ്രസ് ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുമാസത്തിനകം എഐസിസിയുടെ പ്ലീനറി സമ്മേളനം ചേരണം. ഖാർഗെയുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നൽകേണ്ടത് പ്ലീനറി സമ്മേളനമാണ്.
പുതിയ പ്രവർത്തകസമിതിയെയും തുടർന്ന് തെരഞ്ഞെടുക്കണം. 25 അംഗ പ്രവർത്തകസമിതിയിൽ 11 പേരെ പ്രസിഡന്റിന് നാമനിർദേശം ചെയ്യാം.ശേഷിക്കുന്ന 12 പേരെ തെരഞ്ഞെടുക്കണം. പ്ലീനറി സമ്മേളനംവരെ പ്രവർത്തകസമിതിയുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക സ്‌റ്റിയറിങ് കമ്മിറ്റിയാകും.
English Summary:
Congress has a 47-member steering committee; Tharoor is out
You may also like this video: