Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവിനായി കോണ്‍ഗ്രസ് ചരടു വലി തുടങ്ങി

ബിജെപി വീണ്ടും അധികാരത്തില്‍ എത്താതിരിക്കാന്‍ രാജ്യത്താകമാനം ഇടതുപക്ഷം അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ സജീവമായി രംഗത്തു നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തുക്കുവാനുള്ള പ്രവര്‍ത്തനങ്ങളുമായിട്ടാണ് മുന്നോട്ട് പോകുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപി മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാന കക്ഷിയായ എന്‍സിപിയില്‍ പിളര്‍പ്പുണ്ടാക്കി അജിത്പവാറിനൊപ്പം ഒരു വിഭാഗത്തെ കൂടെകൂട്ടിയിരിക്കുകയാണ്.ശിവസേനയെയും ഇതുപോലെ പിളര്‍ത്തി ഏകനാഥ് ഷിന്‍ഡക്കൊപ്പമുള്ളവരെ കൂടെകൂട്ടി മുഖ്യമന്ത്രിസ്ഥാനം നല്‍കി. അജിത് പവാറിനു ഉപമുഖ്യമന്ത്രിസ്ഥാനമാണ് നല്‍കിയത്.

അജിത്പവാര്‍ ബിജെപിക്ക് ഒപ്പം പോയപ്പോള്‍ പുതിയ പ്രതിപക്ഷനേതാവായി എന്‍സിപി പ്രസിഡന്‍റ് ശരദ് പവാര്‍ ജിതേന്ദ്ര അഹ് വാദിനെ നിയമിച്ചു. എന്നാല്‍ അതിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തു വന്നിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം തങ്ങള്‍ക്കുവേണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

അജിത് പവാറിനേയും മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്ത മറ്റ് എട്ട് പേരേയും അയോഗ്യരാക്കണമെന്നാണ് എന്‍സിപി സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനിടെയാണ് കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി പിടിമുറുക്കിയിരിക്കുന്നത്. 

ഡല്‍ഹിയിലെ തെര‍ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍രെ അധികാരങ്ങള്‍ എടുത്തുമാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഓര്‍ഡിനന്‍സിനെതിരെ യാതൊന്നും പറയുന്നില്ല കോണ്‍ഗ്രസ്. അതുപോലെ ഏകീകൃത സിവില്‍കോഡിനെതിര രാജ്യത്താകമാനം പ്രക്ഷോഭം നടക്കുമ്പോള്‍ മൃദ്രുഹിന്ദുത്വ നിലപാടുമായി പാര്‍ട്ടി മുന്നോട്ട് പോകുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെയും,രാഹുല്‍ ഗാന്ധിയും ഇതു സംബന്ധിച്ച് യാതോരു അഭിപ്രായവും പറയുന്നില്ല.എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുകയാണ്,

Eng­lish Summary:
Con­gress has start­ed pulling strings for the oppo­si­tion leader in Maharashtra

You may also like this video:

Exit mobile version