കെ സുധാകരന്റെ വിരട്ടലിനു മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് മുട്ടുമടിക്കി. കെപിസിസി പ്രസിഡന്റായി അദ്ദേഹം നാളെ പദവി ഏറ്റെടുക്കും. പാര്‍ട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് പാര്‍ട്ടി നേതൃത്വം കീഴടങ്ങിയത്.അതേസമയം, കെപിസിസി പ്രസിഡണ്ട് സ്ഥാനത്തിൽ പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തി.
സ്ഥാനം തിരികെ തരേണ്ട കാര്യമില്ല ഏറ്റെടുക്കുകയേ വേണ്ടൂ എന്ന് കെ സുധാകരൻ പറഞ്ഞു. ചുമതല ഏറ്റെടുക്കാൻ വൈകുന്നതിൽ ഒരു അട്ടിമറിയും ഇല്ലെന്നും, തന്റെ പ്രസിഡന്റ് സ്ഥാനം തടയാൻ ആർക്കും കഴിയില്ലെന്നും സുധാകരൻ പറഞ്ഞു. നാളെ ആസ്ഥാനത്തെത്തി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
അത്യാവശ്യം ഇല്ലാത്തതുകൊണ്ടാണ് ഇപ്പോൾ ചുമതല ഏറ്റെടുക്കാത്തതെന്ന് പറഞ്ഞ സുധാകരൻ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ കാത്തിരിക്കണം എന്നില്ല, ഏത് സമയത്തും തനിക്ക് സ്ഥാനം ഏറ്റെടുക്കാമെന്നും, താൻ ഇപ്പോഴും കെപിസിസി പ്രസിഡണ്ട് ആണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോയെന്നും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
ദേശിയ തലത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസ് ഇപ്പോള്‍ ആര്‍ക്കുമുന്നിലും കീഴടങ്ങുകയാണ് . സുധാകരന്‍ വീണ്ടും പ്രസിഡന്റായി ചുമതല ഏല്‍ക്കുമ്പോള്‍ എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച് എതിര്‍ക്കുകയാണ്. കെസി ‑വിഡി അച്ചുതണ്ടിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
English Summary:
Congress high command kneels before Sudhakaran’s rejection; He will take charge as KPCC president tomorrow
You may also like this video: