സംസ്ഥാനത്ത് പാഠപുസ്തകം നേരത്തെ കൊടുത്താലും കുറ്റം പറയുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാഠപുസ്തകത്തിന്റെ ഭാരം കുറച്ച് കുട്ടികളുടെ നട്ടെല്ല് വേദനയൊഴിവാക്കാൻ ശ്രമിച്ചാലും കുറ്റമാണ്. രമേശ് ചെന്നിത്തലയ്ക്ക് ആകട്ടെ എംസി റോഡിലും മലയോര ഹൈവേയിലും ഇറങ്ങാൻ പറ്റില്ല, എൽഡിഎഫ് റോഡാണല്ലോ. വിഴിഞ്ഞത്തേക്ക് പോകാൻ പറ്റില്ല. അവിടെ പോർട്ടുണ്ടല്ലോ. സ്കൂളിൽ പോകാൻ പറ്റില്ല, രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ വരെ പുതിയ സ്കൂൾ കെട്ടിടങ്ങളായി. ഇതെല്ലാം കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല, അതുകൊണ്ടാണ് കുറ്റം പറയുന്നതെന്ന് മന്ത്രി പറഞ്ഞു.
അടുക്കളയിൽ കയറി കപ്പയും മത്തിയും നോക്കിയാൽ വലിയ ഭൂരിപക്ഷത്തോടെ ജയിക്കാമെന്ന് ആരോ പറഞ്ഞുകൊടുത്തത് അതേപടി ചെയ്യുകയാണ് കെ സി വേണുഗോപാല്‍. പാവപ്പെട്ട ഒരു ഗിഗ് വർക്കറിന് പൈസ കൊടുത്തിട്ട് ബൈക്കിന്റെ പിന്നിൽ കയറിപ്പോകുന്നതിന്റെ വീഡിയോ വന്നു. എന്നാൽ, ഗിഗ് വർക്കേഴ്സിന് വേണ്ടി കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പോലും ഒന്നും ചെയ്തിട്ടില്ല. കേരളത്തിലാകട്ടെ ഗിഗ് വർക്കേഴ്സിന് വിശ്രമിക്കുന്നതിന് വേണ്ടി വിശ്രമ കേന്ദ്രം തയ്യാറാക്കാൻ സർക്കാർ തീരുമാനിച്ചു. ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് എല്ലാം കുറ്റമാണ്: മന്ത്രി വി ശിവന്‍കുട്ടി

