പ്രശാന്ത് ഭൂഷണുമായി മാരത്തോണ്‍ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍നടക്കുമ്പോള്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസില്‍ നിന്നും നിരവധി നേതാക്കള്‍ പാര്‍ട്ടി വിടുന്നു. ഗുജറാത്തില്‍ പ്രമുഖ നേതാവ് പാര്‍ട്ടി വിട്ടു. മുന്‍ എംഎല്‍എ മണിഭായ് വഗേലയാണ് കോണ്‍ഗ്രസ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ഇവിടെ ആംആദ്മി പാര്‍ട്ടിക്കും താഴേക്ക് കോണ്‍ഗ്രസ് വീഴുമോ എന്ന ഭയം ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.
മണിഭായിയുടെ മാറ്റം കോണ്‍ഗ്രസിന്റെ നിര്‍ണായക വോട്ടുബാങ്കിനെ അടര്‍ത്തിയെടിക്കും. കോണ്‍ഗ്രസ് കോട്ടയായ വാദ്ഗം അദ്ദേഹത്തിന്റെ കോട്ടയാണ്. സംസ്ഥാനത്തെ പല സീറ്റുകളും കോണ്‍ഗ്രസിന് കിട്ടുന്നത് ഈ മേഖലയിലെ പ്രകടനം അനുസരിച്ചാണ്. വാദ്ഗമില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ് ജിഗ്നേഷ് മേവാനി. അദ്ദേഹത്തെ അസം പോലീസ് അറസ്റ്റ് ചെയ്ത വേളയില്‍ തന്നെയാണ് ഈ മാറ്റം. വാഗ്ദമില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇത്തവണയും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ജിഗ്നേഷ് മേവാനി.
മണിഭായ് വഗേലയെ ചൊടിപ്പിച്ചത് ഇക്കാര്യമാണ്. രാഹുല്‍ ഗാന്ധി ഒബിസി വോട്ടുബാങ്കിനെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ കണ്ടെത്തിയ മാര്‍ഗമാണ് മേവാനിയെ അടക്കം കൂടെ നിര്‍ത്തുന്നത്. ദളിത് വോട്ടുകളും ഇതോടൊപ്പം ലഭിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത് പാളിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ പൂര്‍ണമായും തകര്‍ക്കുന്ന നിലയിലേക്ക് ഈ രാജി മാറിയേക്കാം. 2012 വാദ്ഗമില്‍ നിന്ന് വഗേല വിജയിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം തന്റെ മണ്ഡലം മാറേണ്ടി വന്നിരുന്നു വഗേലയ്ക്ക്. ഇദാറില്‍ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസ് 2017ല്‍ മേവാനിയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചത്.
ആസമയം ദളിത് യുവ നേതാവായി സംസ്ഥാനത്ത് തരംഗം തീര്‍ക്കുകയായിരുന്നു മേവാനി. ഉനയിലെ സംഭവത്തിലെ പ്രതിഷേധം അടക്കം ശക്തമായി തന്നെ അദ്ദേഹം ഉന്നയിച്ചിരുന്നു. അതേസമയം വഗേല പക്ഷേ ഇദാറില്‍ പരാജയപ്പെട്ടു. എന്നാല്‍ വാദ്ഗമില്‍ മേവാനിയുടെ വിജയത്തിന് പ്രധാന കാരണം കോണ്‍ഗ്രസിന്റെ പിന്തുണയായിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല കോണ്‍ഗ്രസ്. സബര്‍കന്ധ ജില്ലയില്‍ നിന്നുള്ള കര്‍ഷകനാണ് വഗേല. കഴിഞ്ഞ ഡിസംബറില്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.
2017ല്‍ വാദ്ഗമില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചത് സോണിയക്കയച്ച കത്തില്‍ വഗേല ചൂണ്ടിക്കാണിക്കുന്നുണ്ട്. അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിച്ച സമയത്ത് 15 എംഎല്‍എമാര്‍ കൂറുമാറിയിരുന്നു. എന്നാല്‍ ഞാന്‍ പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്നു. എന്നിട്ടും സീറ്റ് നിഷേധിക്കപ്പെട്ടു. എനിക്ക് ടിക്കറ്റ് കിട്ടുമോ ഇല്ലയോ എന്നതൊരു വിഷയമല്ല. ജിഗ്നേഷ് മേവാനി എവിടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാലും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എന്തും ചെയ്യുമെന്ന് വഗേല പറഞ്ഞു. അതേസമയം ബിജെപി വഗേലയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് വലിയ തന്ത്രമാണ്. ബിജെപി എവിടെയാണോ ദുര്‍ബലമായിരിക്കുന്നത് അവിടെ സ്വാധീനം ശക്തമാക്കാനാണ് നീക്കം.
തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ ഫോക്കസ് ചെയ്യാനാണ് ബിജെപിയുടെ പ്ലാന്‍. കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്തന്. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് ദിനേശ് ശര്‍മയും ഇതേ പോലെ ബിജെപിയിലെത്തിയിരുന്നു. ബാപുനഗര്‍ മേഖലയില്‍ വന്‍ സ്വാധീനം ശര്‍മയ്ക്കുണ്ട്. ബിജെപി ബാപുനഗര്‍ തിരഞ്ഞെടുപ്പില്‍ നേരത്തെ പരാജയപ്പെട്ടതാണ്. ഇത്തവണ അവിടെ ട്രെന്‍ഡ് മാറുമെന്ന് ഉറപ്പാണ്. അതുപോലെ ബനസ്‌കന്ധയില്‍ 9 സീറ്റുണ്ട്. ബിജെപി കഴിഞ്ഞ തവണ ആകെ രണ്ട് സീറ്റിലാണ് വിജയിച്ചത്. വാദ്ഗമില്‍ നിന്ന് പ്രമുഖന്‍ പാര്‍ട്ടിയിലെത്തിയതോടെ ഇവിടെയും ബിജെപിക്ക് സാഹചര്യം അനുകൂലമാണ്.
ബിജെപിക്ക് ഇവിടെ ശക്തനായ സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത മണ്ഡലമാണ്.വഗേലയ്ക്ക് ഇവിടെ ശക്തമായ സ്വാധീനമുണ്ട്. ബിജെപി ടിക്കറ്റില്‍ വഗേല മത്സരിച്ചാല്‍ ഇവിടെ പോരാട്ടം കടുപ്പമേറിയതാകും. ജിഗ്നേഷ് മേവാനി ഇതോടെ വന്‍ വെല്ലുവിളിയാണ് നേരിടുന്നതെന്ന് ഉറപ്പിക്കാം. വഗേലയുടെ രാഷ്ട്രീയ അടിത്തറ മുഴുവന്‍ ഈ മണ്ഡലത്തിലാണ്. മണ്ഡലത്തില്‍ നിരവധി വിഷയങ്ങള്‍ പരിഹരിക്കാനുണ്ട്. ജിഗ്നേഷ് മേവാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. ഇവിടെ മജ്‌ലിസ് പാര്‍ട്ടി മുസ്ലീം വോട്ടുകള്‍ ഭിന്നിപ്പിക്കാനും സാധ്യതയുണ്ട്.
English Summary:Congress leader in talks with Prashant Kishore; Gujarat leader leaves party
You may also like this video: