ദേശീയഗാനം വീണ്ടും തെറ്റിച്ച് പാടി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെ തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നടന്ന കോൺഗ്രസ് ജന്മദിനാഘോഷ ചടങ്ങിലാണ് ദേശീയഗാനം തെറ്റിച്ചു പാടിയത്.
ദേശീയഗാനത്തിന്റെ തുടക്കത്തില്‍ ജനഗണമന അധിനായക ജയഹേ എന്നതിന് പകരം ജനഗണ മംഗള ദായക ജയഹേ എന്നാണ് ആലപിച്ചത്. തെറ്റ് തിരുത്താതെ നേതാക്കളും ഏറ്റുപാടുകയായിരുന്നു. മുതിർന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. മുമ്പ് പുത്തരിക്കണ്ടത്ത് നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു.
ദേശീയഗാനം വീണ്ടും തെറ്റിച്ച് കോൺഗ്രസ് നേതാക്കൾ

