രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ എല്ലാ കോൺഗ്രസ് എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയിൽ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയെ ഡല്‍ഹി പൊലീസ് അറിയിച്ചതാണ് ഇക്കാര്യം. ജന്തർ മന്ദർ ഒഴികെയുള്ള എല്ലാ സ്ഥലങ്ങളിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ മാർച്ച് നടത്തിയിരുന്നു. വിജയ് ചൗക്കിൽനിന്നാണ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയത്.
രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാൻ ഉള്ളതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു. ജനാധിപത്യത്തിന്റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.
സർക്കാർ നിലകൊള്ളുന്നത് ചില ബിസിനസുകാർക്ക് വേണ്ടി മാത്രമാണ്. കേസുകളിൽ കുടുക്കി ജയിലിൽ ഇടുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സമ്മർദത്തിൽ ആക്കുന്നുവെന്നും രാഹുൽഗാന്ധി പറഞ്ഞു.
English summary;Congress leaders including Rahul Gandhi and Priyanka Gandhi in custody
You may also like this video;