Site iconSite icon Janayugom Online

നാന്‍ കൂറുമാറ മാട്ടേന്‍…: മണിപ്പൂരിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആരാധനാലയങ്ങളില്‍ സത്യപ്രതിജ്ഞ

congresscongress

പണം കണ്ടാല്‍ ഏത് കുതിരക്കച്ചവടത്തിനും തയ്യാറാകുന്ന നേതാക്കള്‍ കാരണം ദൈവത്തിനെ കൂട്ടുപിടിക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസിന്.

കൂറുമാറ്റം തടയാന്‍ ഗോവയില്‍ സ്ഥാനാര്‍ഥികളെ ആരാധനാലയങ്ങളിലെത്തിച്ച് സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി മണിപ്പൂരിലും പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് നേതാക്കളെ സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് കോണ്‍ഗ്രസിന്റെ മുന്നൊരുക്കം. ഗോവയില്‍ പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ നേരത്തെ ഇത്തരം സത്യപ്രതിജ്ഞ നടന്നിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂരില്‍ ആകെയുള്ള 60 സീറ്റില്‍ 28 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ 16 പേര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു.

Eng­lish Sum­ma­ry: Con­gress lead­ers to take oath in Goa Style

You may like this video also

Exit mobile version