പ്രശാന്ത്കിഷോറിനെ കൊണ്ടുവന്ന് തന്ത്രങ്ങള്‍ മെനയാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് വിവിധസംസ്ഥാനങ്ങളിലെതെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടുന്നത്. അവസാനംവട്ടപൂജ്യത്തിലായിരിക്കുകയാണ് ആസാം തെരഞ്ഞെടുപ്പിലും .അസമിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായിരിക്കുകയാണ് കോണ്‍ഗ്രസ്.
ബിജെപിയും സഖ്യകക്ഷിയായ അസം ഗണപരിത്തിന്റെയും ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കുന്നു. 60 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ബിജെപി ഇതില്‍ 52 സീറ്റും സഖ്യമായ എജിപിആറ് സീററും നേടി അതേസമയം ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം ആംആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നതാണ്. 42ാം വാര്‍ഡില്‍ എഎപിയുടെ മൗസുമ ബീഗം വിജയിച്ചു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന് ഒറ്റ സീറ്റും കിട്ടിയില്ല. അസമില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി എന്ന് ഇതോടെ ഉറപ്പായി. ഇനിയൊരു തിരിച്ചുവരവ് പോലും അടുത്തുണ്ടാവാന്‍ സാധ്യത കുറവാണ്. ഗുവാഹത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വി നേരിട്ടിരിക്കുന്നത്. ഇവിടെയും ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന് ഭീഷണിയായി മാറുമെന്നാണ് തിരഞ്ഞെടുപ്പ് നല്‍കുന്ന സൂചന.തിരഞ്ഞെടുപ്പ് ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടന്നത്.
എന്നാല്‍ കോണ്‍ഗ്രസ് ഇത്രയും വലിയ കാലയളവില്‍ തകര്‍ന്നിരിക്കുകയാണ്.വളരെ മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റേതെന്ന് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ അംഗീകരിച്ചു. എന്നാല്‍ ബിജെപിക്ക് ഗുവാഹത്തിയിലെ ജനങ്ങള്‍, നല്ലത് ചെയ്യാന്‍ അവസാന അവസരം നല്‍കിയതാണെന്നും ബോറ പറഞ്ഞു. ഗുവാഹത്തിയില്‍ രണ്ട് സുപ്രധാന പ്രശ്‌നങ്ങലുണ്ട്. പ്രളയമാണ് പ്രധാന പ്രശ്‌നം. അത് കൃത്രിമമായി ഉണ്ടാവുന്നതാണ്. മറ്റൊന്ന് കുടിവെള്ളത്തിന്റെ വലിയൊരു ദൗര്‍ലഭ്യമാണ്.
ബിജെപി ഇത് രണ്ടും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും റിപുണ്‍ ബോറ വ്യക്തമാക്കി.2013ല്‍ കോണ്‍ഗ്രസ് വിജയിച്ചതാണ് ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. എന്നാല്‍ തമ്മിലടിയും നേതാക്കളുടെ അലംഭാവവും കോണ്‍ഗ്രസ് നേതൃത്വത്തെ ദുര്‍ബലമാക്കി. പല നേതാക്കളും ബിജെപിയിലേക്ക് കളം മാറി.
ഇതോടെ ബിജെപി ജിഎംസിയിലെ സുപ്രധാന ശക്തിയായി. വൈകാതെ തന്നെ അധികാരം പിടിക്കുകയായിരുന്നു. ഏഴ് വാര്‍ഡിലാണ് അസം ഗണ പരിഷത്ത് മൊത്തത്തില്‍ മത്സരിച്ചത്. ബിജെപി 53 സീറ്റിലും മത്സരിച്ചു. കോണ്‍ഗ്രസ് 54 വാര്‍ഡില്‍ മത്സരിച്ചിരുന്നു. എഎപി ആകെ 38 വാര്‍ഡിലാണ് മത്സരിച്ചത്. അസമില്‍ പുതിയ നേതൃത്വം വന്നിട്ടും ഒറ്റക്കെട്ടായി നില്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. മികച്ച നേതാക്കളില്ലാത്തതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്
English Summary:Congress loses GMC polls, Aam Aadmi Party in opposition
You may also like this video: