Site iconSite icon Janayugom Online

കോൺഗ്രസ് അംഗത്വ വിതരണം: വ്യാജ അംഗത്വം ചേര്‍ത്ത് എണ്ണം കൂട്ടാന്‍ കെപിസിസി നീക്കം

കോൺഗ്രസ് അംഗത്വ വിതരണത്തിന് എഐസിസിയെ മറികടന്ന് കെപിസിസി നൽകിയ ഇളവിനെതിരെ വ്യാപക പരാതി. അംഗത്വഫോമിൽ അംഗത്തിന്റെ ഫോട്ടോ നിർബന്ധമായും ചേർക്കണമെന്ന എഐസിസിയുടെ നിർദേശത്തിലാണ് കെപിസിസി ഇളവു നൽകിയത്. വ്യാജ അംഗത്വം ചേർത്ത് എണ്ണം കൂട്ടിക്കാണിക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന പരാതിയാണ് ഉയരുന്നത്.

ഡിജിറ്റലായി അംഗത്വം ചേർക്കുമ്പോൾ അംഗത്തിന്റെ അപ്പോഴെടുത്ത ഫോട്ടോ കൂടി അപ്‌ലോ‍ഡ് ചെയ്യണമെന്നും കടലാസ് അംഗത്വ ഫോമിൽ ഫോട്ടോ നിർബന്ധമാണെന്നും കഴിഞ്ഞ ഒക്ടോബറിൽ എഐസിസി സംസ്ഥാന ഘടകങ്ങൾക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. കെപിസിസി ജില്ലകളിലേക്കു നൽകിയ അംഗത്വ ബുക്കിലും ഫോട്ടോ പതിപ്പിക്കാൻ സ്ഥലം നീക്കിവച്ചിരുന്നു. എന്നാൽ കെപിസിസി നേതൃത്വം വാക്കാൽ നൽകിയ നിർദേശമനുസരിച്ച് ഫോട്ടോ നിർബന്ധമില്ലെന്ന് ചൂണ്ടിക്കാണിച്ച് ചില ഡിസിസി പ്രസിഡന്റുമാർ സർക്കുലർ ഇറക്കി. ഇതോടെയാണ് വ്യാജ അംഗത്വത്തിനുള്ള നീക്കമാണെന്ന പരാതി ഉയർന്നത്.

Eng­lish Sum­ma­ry: Con­gress mem­ber­ship dis­tri­b­u­tion: KPCC moves to increase num­bers by adding fake members

You may like this video also

Exit mobile version