Site iconSite icon Janayugom Online

ബലാത്സംഗത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് എംഎല്‍എ

ബലാത്സംഗത്തെക്കുറിച്ച് വിവാദപ്രസ്താവനയുമായി മാധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഫൂല്‍സിങ് ബരൈയ, സുന്ദരികളായ സ്ത്രീകള്‍ പുരുഷന്മാരുടെ ശ്രദ്ധതിരിക്കുമെന്നുൂം അത് ബലാത്സംഗത്തിന് കാരണമാകുമെന്നാണ് പ്രസ്താവന. ബലാത്സംഗ കുറ്റകൃത്യത്തെ ജാതി, മത വ്യാഖ്യാനങ്ങളുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശങ്ങളാണ് ഫുല്‍സിംങ് നടത്തിയത്. ദളിത് സ്ക്രീകളെ ബലാത്സംഗം ചെയ്താല്‍ ആത്മീയ ഗുണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ബലാത്സംഗത്തിന് കൂടുതലായും ഇരകളാകുന്നത് ആരാണ്?. പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റു പിന്നാക്കജാതിയിൽപ്പെട്ടവർ . ബലാത്സംഗത്തിന്റെ പ്രമാണം ഇതാണ്- ഏത് മനോനിലയിലുള്ള പുരുഷനും പുറത്ത് വഴിയിലൂടെ നടന്നുപോകുമ്പോൾ മനോഹരിയായ ഒരു പെൺകുട്ടിയെ കാണുന്നു. അത് അയാളുടെ മനസ്സിനെ വ്യതിചലിപ്പിക്കുകയും ആ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും ബരൈയ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾ മനോഹരികളല്ല. എങ്കിലും അവർ ബലാത്സംഗം ചെയ്യപ്പെടാറുണ്ട്. അത് അവരുടെ വിശുദ്ധഗ്രസ്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതിനാലാണ്’ എന്നായിരുന്നു ബരൈയയുടെ ജാതീയ‑സ്ത്രീവിരുദ്ധ പരാമർശം. ഒരു പുരുഷന് സ്ത്രീയുടെ അനുവദമില്ലാതെ അവളെ ബലാത്സംഗം ചെയ്യാനാവില്ല. അതുകൊണ്ടാണ് പിഞ്ച് കുഞ്ഞുങ്ങള്‍ പോലും പീഡനത്തിനിരയാകുന്നതെന്നും ബരൈയ കൂട്ടിച്ചേര്‍ത്തു.

Exit mobile version