Site iconSite icon Janayugom Online

ബലാത്സംഗം ആസ്വദിക്കൂ…കര്‍ണാകട നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ്

കർണാടക നിയമസഭയിൽ അതിരുവിട്ട പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് ഒടുവില്‍ മാപ്പുപറഞ്ഞു. കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന കെ ആർ രമേഷ് കുമാറാണ് വിവാദത്തിലായത്. ‘ഒരു ചൊല്ലുണ്ട്, ബലാത്സംഗം തടയാൻ സാധിക്കുന്നില്ലെങ്കിൽ അത് ആസ്വദിക്കുക. ആ അവസ്ഥയിലാണ് നിങ്ങളിപ്പോൾ’ എന്നായിരുന്നു രമേഷ് കുമാർ പറഞ്ഞത്. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ സഭ തയ്യാറല്ലാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെയായിരുന്നു പരാമര്‍ശം. സ്പീക്കർ വിശ്വേശര ഹെഗ്ഡെ കഗേരിയോടും മറ്റ് ബിജെപി എംഎൽഎമാരോടുമാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

കർണാടകയിലെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചെക്കെടുക്കാൻ കോൺഗ്രസ് എംഎൽഎമാർ സ്പീക്കറോടാവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി നൽകിയില്ല. സഭയിലെ നിലവിലെ അവസ്ഥ താൻ ആസ്വദിക്കുകയാണ് എന്നായിരുന്നു സ്പീക്കറുടെ മറുപടി. ‘എല്ലാവർക്കും സമയമനുവദിച്ചതല്ലേ, പിന്നെ എങ്ങനെയാണ് ഈ വിഷയം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുക. നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ സമ്മതിക്കും. ഇപ്പോഴുള്ള സഭയിലെ അവസ്ഥ നമുക്കെല്ലാർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാം എന്നാണ് താൻ കരുതുന്നത്. നിലവിലെ സംവിധാനത്തെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല, എന്റെ ആശങ്ക സഭയുടെ പ്രവർത്തനങ്ങളെ കുറിച്ചാണ്, ’ സ്പീക്കർ വിശ്വേശര ഹെഗ്ഡെ കഗേരി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദമായ പ്രസംഗം. കോൺഗ്രസ് നേതാവിന്റെ ഉപമ ആസ്വദിച്ച് അംഗങ്ങളെല്ലാം ചിരിക്കുകയും ചെയ്തു.

സ്ത്രീകളോടുള്ള അക്രമം വളരെ കൂടുതലുള്ള സംസ്ഥാനമാണ് കർണാടക. 2019 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ 1,168 ബലാത്സംഗ കേസുകളാണ് പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിപ്പോർട്ട് ചെയ്യാപ്പെടാത്ത നിരവധി കേസുകളുമുണ്ട്. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് എംഎൽഎയുടെ പരാമർശമെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാവിന്റെ സഭയിലെ പ്രസംഗം രാഷ്ട്രീയ‑സാമൂഹിക രംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് അവസരം ഒരുക്കിയിരിക്കുന്നത്.

eng­lish sum­ma­ry; con­gress mla sex­ist com­ment in kar­nata­ka assembly

you may also like this video;

Exit mobile version