ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കാൻ ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനിത ശര്‍മ്മ. റായ്‌പൂരിലെ ധര്‍സീവയില്‍ ഒരു ധര്‍മ്മ സഭയിലാണ് എംഎല്‍എയുടെ പ്രസ്താവന. പ്രസ്താവന വ്യക്തിപരമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. എന്നാല്‍ തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്നും രാജ്യത്തെ ജനങ്ങളുടെ ഒരുമയെ പറ്റിയാണ് സംസാരിച്ചതെന്നും അനിത ശര്‍മ്മ പറഞ്ഞു. എംഎല്‍എയുടെ പ്രസ്താവന സമുഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
“നമ്മള്‍ എവിടെയാണെങ്കിലും ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് പ്രതിജ്ഞ എടുക്കണം… ഹിന്ദുക്കള്‍ക്കായി സംസാരിക്കണം… എല്ലാവരും ഒന്നിച്ച് നിന്നാല്‍ മാത്രമേ ഇത് സാധിക്കൂ” എംഎല്‍എ പറയുന്നു. എന്നാല്‍ പാര്‍ട്ടി ഭരണഘടനയ്ക്കൊപ്പമാണെന്നും അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്രു, ഡോ. രാജേന്ദ്ര പ്രസാദ് എന്നിവര്‍ വിഭാവനം ചെയ്ത ഭരണഘടനയിലും മതേതരത്വത്തിലുമാണ് വിശ്വസിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശുക്ല പ്രതികരിച്ചു.
എല്ലാവര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണെന്നും കോണ്‍ഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
English Summary:Congress MLA with Hindu Rashtra argument
You may also like this video