തൃക്കാക്കര ഉപതെരഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പിടി തോമസിന്‍റെ ഭാര്യ ഉമാതോമസിനെ നിശ്ചയിക്കാനുള്ള കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍റെ നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം.തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള ആഗ്രഹം പരോക്ഷമായി പറഞ്ഞ് മുൻ എംഎൽഎയും കോൺഗ്രസ് നേതാവും, യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ ഡൊമനിക് പ്രസന്റേഷൻ രംഗത്തു വരികയാണ്.
സഹതാപ തരംഗം കൊണ്ട് മാത്രം തൃക്കാക്കരയിൽ ജയിക്കാനാകില്ലെന്ന് ഡൊമനിക് പ്രസന്റേഷൻ പറഞ്ഞു. സമവായങ്ങൾ നോക്കി മാത്രം സ്ഥാനാർത്ഥിയെ നിർത്തണം. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം തൃക്കാക്കരയിൽ യു ഡി എഫിനുണ്ട്. അത് മനസിലാക്കി കൃത്യമായ സ്ഥാനാർത്ഥിയെ നിർത്തിയാൽ മാത്രം ജയിക്കാം- ഡൊമിനിക് പറയുന്നു. കെ.വി തോമസിനെ ഒപ്പം നിർത്താൻ നേതൃത്വം ശ്രമിക്കണം. നഷ്ടപ്പെടുന്ന 10 വോട്ട് പോലും തിരിച്ചടിയാകുമെന്നും ഡൊമനിക് പ്രസന്റേഷൻ പറയുന്നു തൃക്കാക്കരയിൽ മത്സരിക്കാൻ പ്രെസന്റേഷനും മോഹമുണ്ട്.
ഉപതിരഞ്ഞെടുപ്പിൽ സീറ്റു മോഹികളായി ചില കോൺഗ്രസ് നേതാക്കളും പി ടിയുടെ മരണത്തിന് പിന്നാലെ രംഗത്തുണ്ട്. . പി ടി തോമസിന് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് മരണത്തിന് പിന്നാലെ ചില നേതാക്കള്‍ രംഗത്തുവന്നത്.പിടിയുടെ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കണമെന്ന് ഒരു നേതാവ് ആവശ്യപ്പെടുമ്പോൾ എതിർപ്പുമായി കെ.ബാബു രംഗത്തുവന്നിരുന്നു.
ഉപതെരഞ്ഞെടുപ്പിൽ ഉമയ്ക്കാണ് പാർട്ടി സ്വാഭാവികമായി നൽകുന്ന മുൻഗണന. സമുദായ കാര്യം അടക്കം ഉയർത്തിക്കൊണ്ടും കടബാധ്യതയുടെ കാര്യം ഓർമ്മപ്പെടുത്തിയും രംഗത്തുവന്നത് അതുകൊണ്ട് തന്നെ നേരത്തെ ചർച്ചയായിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരിച്ചടി നേരിടാൻ കാരണം ദേശീയ നേതൃത്വമെന്ന് ഡൊമിനിക് പ്രസന്റേഷൻ അഭിപ്രായപ്പെട്ടിരുന്നു. പാർട്ടിക്ക് ശക്തമായ നേതൃത്വം ആവശ്യമാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.കേരളത്തിലെ കോൺഗ്രസിന്റെ തോൽവിക്ക് കാരണം ദേശീയ നേതൃത്വമാണെന്ന് താൻ നേരത്തെ പറഞ്ഞിരുന്നെന്നും അത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കാനുള്ളതെന്നും ഡൊമിനിക് പ്രസന്റേഷൻ പിന്നീടും അഭിപ്രായപ്പെട്ടിരുന്നു
മാറ്റങ്ങൾ അഖിലേന്ത്യാ തലത്തിൽ നിന്നും ആരംഭിക്കണം. സോണിയ ഗാന്ധിക്ക് നേതൃത്വത്തെ നയിക്കാനുള്ള ആരോഗ്യമില്ല. പിന്നെയുള്ളത് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. അവർ അതിൽ പരാജയമാണെന്ന് തെളിഞ്ഞ് കഴിഞ്ഞു. അവർ അത് ഇനിയെങ്കിലും അംഗീകരിക്കണം. ഇതിൽ ഒരു മാറ്റം വരേണ്ടതിന് മുന്നിട്ടിറങ്ങേണ്ടത് രാഹുലും പ്രിയങ്കയും തന്നെയാണ്,’ അദ്ദേഹം പറഞ്ഞു.തെറ്റായ തീരുമാനവും അതിനൊരു പ്രധാന കാരണമായി. ഉൾപാർട്ടി ജനാധിപത്യം കോൺഗ്രസിൽ ഇല്ല, അത് തിരിച്ചുപിടിക്കണം.
സംസ്ഥാനങ്ങളിൽ നേതൃത്വം ഉണ്ടാവുകയും അതിനെ അംഗീകരിക്കുകയും ചെയ്യണം. ജനങ്ങൾ അംഗീകരിക്കുന്ന നിലയിലേക്ക് പാർട്ടിയെ കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾ ദേശീയ തലത്തിൽ നിന്നും ഉണ്ടാകണം,’ ഡൊമിനിക് വ്യക്തമാക്കി.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിന്നിൽ തന്നെയാണ്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണത്തിലിരുന്ന പഞ്ചാബിലും പാർട്ടിക്ക് അടിത്തറയിളകുന്ന കാഴ്ചയാണ് കണ്ടത്.‘ആദ്യം നേതാവ് ഉണ്ടാവേണ്ടത് എഐസിസിക്കാണ്. സോണിയാ ജി താൽക്കാലിക പ്രസിഡണ്ടാണ്. ആദ്യം എഐസിസി തലപ്പത്ത് ഒരു ശക്തനായ നേതാവ് വേണം. ഇവിടെ അടിവരെ മാറണം. ഹൈക്കമാൻഡ് എന്ന് പറയുന്നത് സാങ്കൽപ്പികമല്ലേ. നേതാവ് വേണം.
ഇത് പറയുമ്പോൾ എന്റെ പേരിൽ എന്താണ് നടപടി വരികയെന്ന് അറിയില്ല. പറയാതെ നിവർത്തിയില്ല. കോൺഗ്രസ് ഉയർന്നുവരണമെങ്കിൽ എഐസിസിക്ക് ഒരു ശക്തനായ നേതാവ് വേണം. സത്യങ്ങൾ പറയാതെ പറ്റുമോ. സോണിയാ ഗാന്ധിയെയോ രാഹുൽ ഗാന്ധിയെയോ കുറച്ച് കാണുകയല്ല. രാഹുൽ ഗാന്ധി ഏറ്റെടുക്കുന്നില്ലെങ്കിൽ ആരെയെങ്കിലും അദ്ദേഹം നിർദേശിക്കണം. മോഡി പരാജയപ്പെട്ട് നിൽക്കുന്ന സമയമാണ്.
അപ്പോഴും കോൺഗ്രസിന് മുന്നേറാൻ കഴിയുന്നില്ല.താഴെതട്ട് മുതൽ മാറ്റം വരണം. പരാജയകാരണങ്ങൾ ഓരോ തലത്തിലും നിന്ന് ആലോചിക്കണം. അമിത ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ അധികാരത്തിലെത്താം എന്ന് കരുതിയിരുന്നു. കോൺഗ്രസ് ജയിക്കുമെന്ന് കരുതിയ ഒരു 70 ഓളം സീറ്റുണ്ട്. അതിൽ 30 ഓളം പരാചയപ്പെട്ടു. ആ സാഹചര്യത്തിൽ തീർച്ചയായും വിലയിരുത്തൽ നടത്തണം.’ ഡൊമിനിക് പ്രസന്റേഷൻ നേരത്തെ തന്നെ പറഞിരുന്നു
English Summary:Congress opposes attempt to field Uma Thomas in Thrikkakara; Dominic makes public presentation
You may also like this video: