തുര്‍ക്കിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് ഉണ്ടെന്ന വ്യാജ പ്രചരണത്തില്‍ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കേസ്, തുര്‍ക്കിയിലെ ഇസ്താംബൂര്‍ കോണ്‍ഗ്രസ് സെന്റര്‍ , ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് എന്നായിരുന്നു പ്രചാരണം .
റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി ഇക്കാര്യം ഉന്നയിക്കുകയും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. തുര്‍ക്കിയില്‍ എന്തിനാണ് കോണ്‍ഗ്രസിന് ഒരു രജിസ്റ്റേര്‍ഡ് ഓഫീസ് എന്നും എന്ത് പരിപാടിയാണ് കോണ്‍ഗ്രസിന് തുര്‍ക്കിയില്‍ ഉളളതെന്നും അര്‍ണബ് ചോദിച്ചു. മാത്രമല്ല തുര്‍ക്കിയിലെ ഇസ്താംബൂള്‍ കോണ്‍ഗ്രസ് ഓഫീസിന്റെ വീഡിയോയും സംപ്രേഷണം ചെയ്യുകയുണ്ടായി. ബിജെപി നേതാവ് അമിത് മാളവ്യ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു.
തുര്‍ക്കിയില്‍ കോണ്‍ഗ്രസിന് ഒരു രജിസ്റ്റേര്‍ഡ് ഓഫീസ് ഉണ്ടെന്നുളള കാര്യം നിങ്ങള്‍ക്ക് അറിയാമോ? ഇത്തരമൊരു നീക്കത്തിന് പിന്നിലെ കാരണം എന്താണെന്ന് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുമോ. ഇത് എല്ലാ തരത്തിലും വിചിത്രമായ ഒരു കാര്യമാണ്. അറിയാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. ശത്രുവിന്റെ സുഹൃത്തും ശത്രുവാണ് എന്നാണ് അമിത് മാളവ്യയുടെ ട്വീറ്റ്.

