Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; വോട്ടറന്മാരെ പറ്റി ആശയക്കുഴപ്പം

കോൺഗ്രസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങിയിരിക്കുെ തെര‍ഞ്ഞെടുപ്പിലെ വോട്ടര്‍മാരെ പറ്റി ആശയകുഴപ്പമാണ് .ശശിതരൂരും, സോണിയകുടുംബത്തിന്‍റെ പിന്തുണയോടെ മല്ലികാര്‍ജ്ജുനഖാര്‍ഗെയും തമ്മില്‍ മത്സരിക്കുകയാണ്.എല്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളിലുമായി ഒമ്പതിനായിരത്തില്‍പ്പരം അംഗങ്ങള്‍ളാണ് വോട്ടര്‍മാര്‍. വോട്ടര്‍ പട്ടികയെ സംബന്ധിച്ച് തരൂര്‍ പക്ഷം കൂടുതല്‍ ആക്ഷേപവും ഉന്നയിച്ചിരിക്കുകയാണ്. എന്നാല്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുകയാണ് തെരഞ്ഞെടുപ്പ്‌ അതോറിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്‌ത്രി.

തതൂരിന്‍റെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു. ഒമ്പതിനായിരത്തില്‍പ്പരം വോട്ടര്‍മാരുള്ളതില്‍ 3267പേര്‍ക്ക് വ്യക്തമായ വിലാസങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ നിന്നും 35 പിസിസി അംഗങ്ങളുണ്ട് അജ്ഞാത വോട്ടര്‍മാര്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന ബൂത്തുകളുടെ ഏതെന്നു പറയുവാന്‍ കഴിയില്ല.ഓരോ സംസ്ഥാനത്തെയും പിസിസി ആസ്ഥാനത്താണ്‌ വോട്ടെടുപ്പ്‌. ഉത്തർപ്രദേശ്‌, ബിഹാർ, ബംഗാൾ, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദൂര മേഖലകളിൽനിന്ന് വോട്ട്‌ ചെയ്യാൻ പിസിസി ആസ്ഥാനത്ത്‌ എത്തുക ദുഷ്‌കരമാണ്‌. വിലാസമില്ലാത്ത വോട്ടർമാരെ തിരിച്ചറിയാനും സംവിധാനമില്ല.

പിസിസി അംഗത്വത്തിന് ആറ്‌ വഴിയാണ്‌ കോൺഗ്രസ്‌ ഭരണഘടനയിൽ ഉള്ളത്. ഓരോ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും ഓരോ പ്രതിനിധിയെ പിസിസിയിലേക്ക്‌ തെരഞ്ഞെടുക്കും. 365 ദിവസമെങ്കിലും പിസിസി പ്രസിഡന്റായി പ്രവർത്തിച്ച്‌ കോൺഗ്രസ്‌ അംഗത്വത്തിൽ തുടരുന്നവർ, ഡിസിസി പ്രസിഡന്റുമാർ, എഐസിസി അംഗങ്ങൾ, നിയമസഭാ കക്ഷി പ്രതിനിധികൾ (ഇവർ 15 പേരിലോ മൊത്തം പിസിസി അംഗത്വത്തിന്റെ 15 ശതമാനത്തിലോ കൂടരുത്), പ്രത്യേക വിഭാഗത്തിന്റെ പ്രതിനിധികളായി പിസിസി എക്‌സിക്യൂട്ടീവ്‌ തെരഞ്ഞെടുത്തവർ എന്നിവരാണ്‌ ഇതര മാർഗങ്ങളിൽ എത്തുന്ന പിസിസി അംഗങ്ങൾ. എന്നനിലയിലാണ്. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിലാസമാണ് ഇല്ലാത്തത്.

നേരത്തെ എന്ത്‌ വന്നാലും വോട്ടർപട്ടിക പരസ്യപ്പെടുത്തില്ലെന്ന നിലപാടിലാണ്‌ സോണിയകുടുംബത്തിന്റെ സ്‌തുതിപാഠക സംഘം. ജി–-23 നേതാക്കളാകട്ടെ വോട്ടർപട്ടിക എത്രയും വേഗം കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും. ജി–-23 നേതാവായ മനീഷ്‌ തിവാരിയാണ്‌ ട്വിറ്ററിലൂടെ ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇപ്പോള്‍ ജി23 നേതാക്കള്‍ ഖാര്‍ഗെക്ക് ഒപ്പമാണ്.

സത്യസന്ധവും സുതാര്യവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ പട്ടിക പ്രസിദ്ധപ്പെടുത്തൂ. വോട്ടർമാർ ആരാണെന്നറിയാതെ എങ്ങനെ മത്സരിക്കും. 10 പേർ നാമനിർദേശം ചെയ്യേണ്ടതുണ്ട്‌. ഇവർ വോട്ടർമാരല്ലെന്ന്‌ പറഞ്ഞ്‌ പത്രിക തള്ളാം–- തിവാരി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

കോൺഗ്രസിൽ അവസാനമായി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌ 1998ലും 2000ത്തിലുമാണ്‌. 1998ൽ ശരദ്‌ പവാറിനെയും രാജേഷ്‌ പൈലറ്റിനെയും തോൽപ്പിച്ച്‌ സീതാറാം കേസരി പ്രസിഡന്റായി. 2000ൽ സോണിയ ഗാന്ധി ജിതേന്ദ്ര പ്രസാദയെ തോൽപ്പിച്ചു.

Eng­lish Sum­ma­ry: Con­gress Pres­i­dent Elec­tion: Total Con­fu­sion About Voters

You may also like this video:

Exit mobile version