പുന:സംഘടന ചര്‍ച്ചകള്‍ക്കിടെ തലസ്ഥാനത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാകുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. സംഘടനാ രംഗത്തെ തർക്കങ്ങൾ പരിഹരിക്കുന്നതിന് അധ്യക്ഷന് കഴിയുന്നില്ലെന്നും പാർട്ടി പുന:സംഘടനയിൽ ഡിസിസി അധ്യക്ഷനായ പാലോട് രവിയെ മാറ്റണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്കുണ്ടായ കനത്ത തോൽവിയെ തുടർന്നാണ് പ്രാദേശിക തലത്തിൽ നിന്നും പ്രതിഷേധം ആരംഭിച്ചത്. പാലോട് രവി ഡിസിസി പ്രസിഡന്റായെത്തിയ ശേഷം ഈ തർക്കങ്ങൾ രൂക്ഷമായി. ഡിസിസി നേതാക്കള്‍ അടക്കം 100 ലേറെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.വട്ടിയൂര്‍ക്കാവ് ബ്ലോക്കിലെ 104 പ്രവര്‍ത്തകരാണ് രാജിവച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് ആരോപണം നേരിടുന്ന കെപിസിസി അംഗങ്ങളായ ഡി സുദര്‍ശനും ശാസ്തമംഗലം മോഹനനുമെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു കൂട്ടരാജി. വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിക്ക് പുതിയ പ്രസിഡന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങൾ തർക്കം രൂക്ഷമാക്കി. മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ വെള്ളൈക്കടവ് വേണുകുമാറിനെ വട്ടിയൂര്‍ക്കാവ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി നിയോഗിച്ചതും പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കി. ഈ നിയമനം മരവിപ്പിക്കണമെന്ന് ജില്ലയിലെ നേതാക്കള്‍ പാലോടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാലോട് രവി മറ്റു ഡിസിസി നേതാക്കളുടെ അഭിപ്രായം പരിഗണിക്കാത്തതോടെ ചേരിതിരിവ് ശക്തമായി. ഡിസിസി അധ്യക്ഷനെതിരായ പരാതിയുമായി മുന്നോട്ടുപോകാനാണ് മറുവിഭാഗത്തിന്റെ തീരുമാനം. ഭാരത് ജോഡോയാത്രയിലും സാമ്പത്തിക സമാഹരണത്തിലും പിഴവ് വന്നിട്ടുണ്ടെന്നും ബൂത്തുകളില്‍ നിന്ന് പിരിച്ചെടുത്ത തുക കെപിസിസിയില്‍ എത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
English Summary: congress reorganization controversy
You may also like this video