നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയനാള്‍ മുതല്‍ 30ലക്ഷം ഒഴിവുകളാണുണ്ടായതെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.
കേന്ദ്ര സര്‍ക്കാരിന്‍റെ മുന്‍ഗണനാ വിഷയം ഒഴിവുകള്‍ നികത്തലല്ലെന്നും കോണ്‍ഗ്രസ് പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. 2014ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജോലികളിലെ ഒഴിവുകള്‍ ഇരട്ടിയായി. സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളില്‍ 30 ലക്ഷം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.നരേന്ദ്ര മോഡി സര്‍ക്കാര്‍ ദളിത്, ആദിവാസി, പിന്നാക്ക വിഭാഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം എന്നിവര്‍ക്ക് വിരുദ്ധമായത് കൊണ്ടാണ് ഒഴിവുകള്‍ നിരത്താത്തത്.
കുറച്ച് റിക്രൂട്ട്‌മെന്റ് കത്തുകള്‍ നല്‍കി യുവാക്കളുടെ കണ്ണില്‍ പൊടിയിടുകയാണ് പ്രധാനമന്ത്രിയെന്നും ഖാര്‍ഗെ പറഞു.തസ്തികകളുടെ ഒഴിവ് സൂചിപ്പിക്കുന്ന ഒരു ചാര്‍ട്ടും അദ്ദേഹം പങ്കുവെച്ചു. അതുപ്രകാരം,2014ല്‍ ഒഴിവ് 11.57 ശതമാനമാണെങ്കില്‍ 2022ല്‍ അത് 24.3 ശതമാനമായി ഉയര്‍ന്നു.അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ പറഞ്ഞിരുന്നു.
ചങ്ങാത്ത മുതലാളിത്ത കൂട്ടുകെട്ടില്‍ സര്‍ക്കാര്‍ ലക്ഷക്കണക്കിന് യുവതയുടെ പ്രതീക്ഷകളാണ് ചവിട്ടിമെതിക്കുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്.പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു.എല്ലാ യുവാക്കളുടെയും തൊഴില്‍ സ്വപ്നമായിരുന്നു. എന്നാല്‍, ഇന്ന് ഇതൊന്നുമല്ല സര്‍ക്കാരിന്റെ മുന്‍ഗണന.രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലവസരം 2014ലെ 16.9 ലക്ഷത്തില്‍ നിന്നും 14.6 ലക്ഷമായി കുറഞ്ഞു.
English Summary:
Congress says central government is not filling job vacancies
You may also like this video: