Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്; പറയാനുള്ളത് പിന്നീട് പറയുമെന്നും നടി റിനി ആൻ ജോർജ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണെന്നും താൻ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല, ഇപ്പോൾ പറയാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അത് പിന്നീട് പറയുമെന്നും നടി റിനി ആൻ ജോർജ്. തന്റെ യുദ്ധം ഒരു വ്യക്തിയോടല്ലെന്നും സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണെന്നും നടി അവർ പറഞ്ഞു.

 

ആരെയും വ്യക്തിപരമായി പേരു പറഞ്ഞ് അധിക്ഷേപിക്കാനോ ഒരു പാർട്ടിക്കെതിരെ പറയാനോ താൻ ഉദ്ദേശിച്ചിട്ടില്ലാ എന്നും ഒരു പോരാട്ടമാണ് താൻ നടത്തുന്നതെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ അഭിമുഖത്തിൽ യാദൃശ്ചികമായാണ് കാര്യങ്ങൾ പറഞ്ഞത്. എന്നാൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടിയാൽ നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സന്ദർഭത്തിൽ അതേപ്പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു റിനിയുടെ മറുപടി.

Exit mobile version