Site iconSite icon Janayugom Online

എഡിജിപി അജിത്ത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആകാന്‍ സാധ്യതയില്ല: ബിനോയ് വിശ്വം

എഡിജിപി അജിത്ത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവി ആകാന്‍ സാധ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
സംസ്ഥാനത്തെ ഒരു മന്ത്രി പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാന്‍ കഴിയാത്ത, ആര്‍എസ്എസ് നേതാക്കളെ പലവട്ടം കാണാന്‍ നേരമുള്ള, എന്തിനുവേണ്ടി കണ്ടു എന്ന് ഇന്നും ആര്‍ക്കും വ്യക്തമല്ലാത്ത അത്തരം കൂടിക്കാഴ്ചകളില്‍ പങ്കാളിയായ ഒരാള്‍, പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പലപ്പോഴും ആരോപണവിധേയനായ ഒരാള്‍ പൊലീസ് മേധാവി ആകാന്‍ സാധ്യതയില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിക്കവെ ബിനോയ് വിശ്വം പറഞ്ഞു.
ഇതെല്ലാം അറിയുന്ന സര്‍ക്കാരാണ് ഇത്. ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇതേക്കുറിച്ച് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച് പറയുന്നതുപോലെ ഒരു അത്യാപത്ത് വന്നുവെന്ന് ഞങ്ങള്‍ കാണുന്നില്ല. അതൊക്കെ വരുമ്പോള്‍ നോക്കാം. മാധ്യമങ്ങള്‍ നേരത്തെ അതിനെപ്പറ്റി ആകുലപ്പെടേണ്ട കാര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version