ജനങ്ങളുടെ കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും, നിയമത്തിന് മുന്നില്‍ ഇനിയും വഴികളുണ്ടെന്നും സുപ്രീംകോടതയില്‍ വിശ്വാസമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് മനുഅഭിഷേക് സ്വിംഗ്വി അഭിപ്രായപ്പെട്ടു.
ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുല്‍ പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.മോഡി പരാമര്‍ശത്തിലെ മാനനഷ്ടക്കേസിലെ വിധി ശരിവെച്ച ഗുജറാത്ത് ഹൈക്കോടതി വിധി അപ്രീതക്ഷിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യുന്നു.ഈ പൊള്ളത്തരം ജനങ്ങൾക്ക് മുൻപിൽ തുറന്നുകാട്ടും അദ്ദേഹം പറഞ്ഞു.ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോർഡുള്ള ആളല്ല രാഹുൽ.
പരാതികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.സവർക്കർ പരാമർശത്തിലെ കേസ് സൂറത്ത് കോടതി വിധിക്ക് ശേഷമുള്ളതാണ്.എല്ലാ കേസുകളുടെയും ഉറവിടം ഒന്ന് തന്നെയാണ്.മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വർഷത്തെ തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിന്‍റെ പ്രസ്താവനയിലുള്ളത് കോണ്‍ഗ്രസ് വക്താവ് ചോദിക്കുന്നു.
ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് രാഹുലിന് ശിക്ഷ വിധിച്ചത്.ഇന്നത്തെ വിധിപോലും അവ്യക്തമാണ്.രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഉപകരണം മാത്രമാണ് ഈ കേസ്.രാഹുലിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു.ഇത് രാഹുലിൻ്റെ മാത്രം വിഷയമല്ല,നാളെ രാഷ്ടീയക്കാരുടെയും, മാധ്യമ പ്രവർത്തകരുടെയുമൊക്കെ വായടപ്പിക്കാനുള്ള ആയുധമാക്കുമെന്നും അദ്ദേഹം പറഞ്ഞു,
English Summary:
Congress spokesperson said there is hope in the people’s court
You may also like this video: