നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇഡി അന്വേഷണം നടക്കുന്നതിനിടെ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ രാകേഷ് അസ്താനയ്ക്ക് സമന്‍സ് അയച്ച് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് സമിതി ചെയര്‍മാനുമായ അധിര്‍ രഞ്ജന്‍ ചൗധരിയുടേതാണ് സമന്‍സ്. ഇന്നലെ രാവിലെ 10.30ന് സമിതിക്കു മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡല്‍ഹിയിലെ നിലവിലെ ക്രമസമാധാന നില ചൂണ്ടിക്കാട്ടി അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.
വിശദീകരണം തൃപ്തികരമാണെന്നും അദ്ദേഹത്തെ പിന്നീട് വിളിപ്പിക്കുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഡല്‍ഹി പൊലീസിനെതിരെ സിഎജിയുടെ ചില നീരീക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാനാണ് അസ്താനയെ വിളിച്ചുവരുത്തിയതെന്നാണ് സൂചന. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള ഇഡി സമന്‍സില്‍ പ്രതിഷേധിച്ച മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിനു പിന്നാലെയാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നടപടി.
English summary; Congress summons DCP Rakesh Asthana
You may also like this video;