രാജസ്ഥാനില്‍ സംസ്ഥാന നേതൃത്വത്തോടും സര്‍ക്കാരിനോടും ഇടഞ്ഞുനില്‍ക്കുന്ന നിയമസഭാംഗങ്ങളെ സമാധാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഊര്‍ജ്ജിത ശ്രമങ്ങളില്‍.
രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയിലേക്ക് വോട്ട് ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ഉദയ്‌പുരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാരുടെ കൂട്ടത്തില്‍ മന്ത്രിയുള്‍പ്പെടെ ആറ് പേര്‍ ചേരാതിരുന്നത് പാര്‍ട്ടിയെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇവര്‍ ശനിയാഴ്ച രാത്രിയില്‍ മുഖ്യമന്ത്രി അശോക് ഘെലോട്ടുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
പഞ്ചായത്തീരാജ് മന്ത്രി രാജേന്ദ്ര ഗുദ്ധ, സന്ദീപ് യാദവ്, വാജിബ് അലി, ലഖന്‍ മീണ, ഗിരിരാജ് സിങ് മലിങ്ക, ഖിലാദി ലാല്‍ ബൈരവ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. സമവായമുണ്ടായതിന്റെ ഭാഗമായി ഉദയ്‌പുരിലേക്ക് മുഖ്യമന്ത്രിയോടൊപ്പം ഇവര്‍ ആറുപേരും എത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 സ്വതന്ത്രരില്‍ 11 പേരുള്‍പ്പെടെ 90 എംഎല്‍എമാരാണ് ഉദയ്‌പുരിലെ ഹോട്ടലിലുള്ളത്.
English summary;Congress to persuade MLAs in Rajasthan
You may also like this video;