എപ് സ്റ്റീന്‍ ഫയസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഡിയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളെകുറിച്ച് അടിയന്തര ചര്‍ച്ച വേണമെന്നാണ് നോട്ടീസിലെ ആവശ്യം .എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരായ പരാമർശം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു.
2017 – ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നത് മാത്രമാണ് വസ്തുത എന്ന് വിദേശകാര്യ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. 1992 ൽ ഇന്ത്യയും ഇസ്രയേലും പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനുശേഷം, ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്ന സമയമായിരുന്നു 2017 ജൂലൈയിൽ പ്രധാനമന്ത്രി മോഡിയുടെ ഇസ്രയേൽ സന്ദർശനം. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ഫയലുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതിലാണ് മോഡിയെ പരാമർശിക്കുന്നത്.

