Site iconSite icon Janayugom Online

കര്‍ണാടക നിയമസഭയില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കാന്‍ കോണ്‍ഗ്രസ് : വലിയ വില നല്‍കേണ്ടി വരുമെന്ന് കൊച്ചുമകന്‍

SavarkarSavarkar

കര്‍ണാടക നിയമസഭയ്ക്കുള്ളിലെ സവര്‍ക്കറുടെ ചിത്രം നിക്കാന്‍ ചെയ്യാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ തീരുമാനിച്ചു. സവര്‍ക്കര്‍ കര്‍ണാട സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്യാത്ത സാഹചര്യത്തിലാണ് ഫോട്ടോ നീക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ബസവരാജ് ബൊമ്മൈ സര്‍ക്കരാണ് നിയമസഭാ മന്ദിരത്തില്‍ സവര്‍ക്കരുടെ ഛായചിത്രം സ്ഥാപിച്ചത്.

വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില്‍ സ്ഥാപിച്ചതെന്ന് അന്ന് പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യ ചോദിച്ചിരുന്നു.അതേസമയം, ചിത്രം നീക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സര്‍ക്കാര്‍ രംഗത്തെത്തി. ടിപ്പു സുല്‍ത്താനെ വാഴ്ത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

സവര്‍ക്കറെ അവഹേളിക്കുന്നത് തുടര്‍ന്നാല്‍ അവര്‍ക്ക് വലിയ വിലനല്‍കേണ്ടിവരും. രാജ്യത്തിനായി സവര്‍ക്കര്‍ ചെയ്ത സംഭാവനകള്‍ പരിഗണിക്കുമ്പോള്‍ നെഹ്രു എന്താണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.സവര്‍ക്കര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടില്ലെന്നും മാപ്പെഴുതിക്കൊടുത്ത് സ്വാതന്ത്രസമരത്തെ ഒറ്റുകൊടുത്തയാളെന്നുമാണ് കോണ്‍ഗ്രസ് വാദം.

Exit mobile version