Site icon Janayugom Online

മധ്യപ്രദേശിലെ കജൂരാഹോയില്‍ ഫോര്‍വേഡ്ബ്ലോക്ക് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ്

മധ്യപ്രദേശിലെ കജൂരാഹോയില്‍ ഫോര്‍വേഡ്ബ്ലോക്ക് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ സമാജ് വാദി പാര്‍ട്ടിക്കുവേണ്ടിമാറ്റി വെച്ച സീറ്റില്‍ ഇന്ത്യാമുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടിക തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ ആര്‍ ബി പ്രജാപതിയെ പിന്തുണയ്ക്കാന്‍ തീരുമാനമായത് 

ജനാധിപത്യ വിരുദ്ധമായി അധികാരത്തിന്റെ കളികളിലൂടെ ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയുടെ പത്രിക ബിജെപി. തള്ളിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വാർത്താക്കുറിപ്പിൽ ആരോപിച്ചു.മീര യാദവിനെയായിരുന്നു മണ്ഡലത്തിൽ എസ്‌പി. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നാമനിർദേശപത്രികയിലെ ഒരു പേജിൽ ഒപ്പില്ലെന്നും പഴയ വോട്ടർപട്ടിക സമർപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് മീര യാദവിന്റെ പത്രിക തള്ളിയത്. 

ഉത്തർപ്രദേശിൽ ആദിത്യനാഥ് സർക്കാരിന്റെ നോട്ടപ്പുള്ളിയായ ദീപ് നാരായൺ യാദവിന്റെ ഭാര്യയാണ് മീര യാദവ്.യാദവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണ് കജുരാഹോ. ഉത്തർപ്രദേശിനോട് ചേർന്നു നിൽക്കുന്ന മണ്ഡലമെന്ന നിലയിൽ കൂടിയാണ് സീറ്റ് എസ്‌പിക്ക് വിട്ടുകൊടുക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സംസ്ഥാന അധ്യക്ഷൻ വിഷ്ണു ദത്ത് ശർമ്മയാണ് ഇവിടെ ബിജെപി. സ്ഥാനാർത്ഥി.

Eng­lish Summary:
Con­gress to sup­port For­ward Block can­di­date in Mad­hya Pradesh’s Khajuraho

You may also like this video:

Exit mobile version