Site iconSite icon Janayugom Online

ഹരിയാനയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായ ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോണ്‍ഗ്രസ്.ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത് നല്‍കണമെന്ന് പിസിസി പ്രസിഡന്റ് ഉദയ് ഭാന്‍ പറഞ്ഞു.

ജെജെപി (ജനനായക്‌ ജനതാ പാർടി)യും ഇതേ ആവശ്യം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിന്‌ പിന്തുണ നൽകാമെന്ന്‌ ജെജെപി നേതാവ്‌ ദുഷ്യന്ത്‌ ചൗതാല പറഞ്ഞു.

മൂന്നു സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെയാണ്‌ നിലവിൽ 88 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക്‌ ഭൂരിപക്ഷം നഷ്ടമായത്‌.കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്‌മ എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചത്‌.

വർഷാവസാനമാണ്‌ ഹരിയാന നിയമസഭയുടെ കാലാവധി തീരുക. ഇപ്പോൾ ബിജെപി പക്ഷത്ത്‌ 42 പേർ മാത്രമാണുള്ളത്‌. കോൺഗ്രസിന്‌ 30ഉം ജെജെപിക്ക്‌ പത്തും എംഎൽഎമാരുണ്ട്‌.

Eng­lish Summary:
Con­gress wants fresh elec­tions in Haryana

You may also like this video:

Exit mobile version