കൊലപാതകങ്ങളെ ന്യായീകരിക്കുന്ന സുധാകരനെയും കോൺഗ്രസിനെയും ജനങ്ങൾ ഒറ്റപ്പെടുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ പറഞ്ഞു. സി ടി കൃഷ്‌ണന്റെ ‘കടന്നുവന്ന വഴിത്താരകൾ’ പുസ്‌തകം പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐസിസിയും കെപിസിസിയുമൊന്നും ചോദ്യം ചെയ്‌തില്ലെങ്കിലും കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് ഉചിതമായ ശിക്ഷ നൽകും. അധഃപതിച്ച മാനസിക വികാരമുള്ളവരുടെ കൈയിലാണ് കെപിസിസി നേതൃത്വം. കോളജ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണ് കെപിസിസി പ്രസിഡന്റ്. കൊലപാതകത്തെ ഇങ്ങനെ ന്യായീകരിച്ച സംഭവം മുമ്പുണ്ടായിട്ടില്ല.
സുധാകരനെ തിരുത്താൻ കോൺഗ്രസിന് കഴിയുന്നില്ലെന്നതും തകർച്ചയുടെ ഉദാഹരണമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ അടിത്തറയുള്ള കോൺഗ്രസിന് എങ്ങനെ തകരാമെന്നതിന്റെ ഉദാഹരണമാണ് കെപിസിസി പ്രസിഡന്റിന്റെ ചെയ്‌തികൾ. സംസ്‌കാരത്തിന്റെ തകർച്ചയുടെ ആഴമാണിത് കാണിക്കുന്നത്.
ഇത് കോൺഗ്രസിന്റെ തകർച്ചയുടെ വേഗം കൂട്ടും. ഇടതുപക്ഷമുണ്ടാക്കുന്ന വലിയ മുന്നേറ്റമാണ് സുധാകരനെപ്പോലുള്ളവരെ പരിഭ്രാന്തരാക്കുന്നത് എ വിജയരാഘവൻ പറഞ്ഞു.
English Summary: Congress will stand alone in justifying murder: A Vijayaraghavan
You may also like this video: